Crime News: മുൻ കാമുകനുമായി ഒന്നിക്കാൻ ഓൺലൈൻ ജോത്സ്യന്റെ സഹായം തേടിയ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ!
Crime News: ജ്യോത്സ്യനായ അഹമ്മദ് കൂട്ടാളികളായ അബ്ദുൾ, ലിയാഖത്തുള്ള എന്നിവർക്കെതിരെയാണ് ജലഹള്ളി സ്വദേശിയായ യുവതി പരാതി നൽകിയിരിക്കുന്നത്.
ബെംഗളൂരു: തന്റെ മുൻ കാമുകനുമായി ഒന്നിയ്ക്കാൻ ഓൺലൈൻ ജോത്സ്യന്റെ സഹായം തേടിയ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ. യുവതി തന്റെ മുൻ കാമുകനുമായി ഒരുമിക്കാനും മറ്റ് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനുമാണ് ജോത്സ്യന്റെ സഹായം തേടിയത് അതും ഓൺലൈനിലൂടെയായിരുന്നു.
കാമുകനുമായി പിണങ്ങിയ നിരാശയിൽ 25 കാരിയായ ഈ യുവതി ഒരു ജ്യോതിഷിക്കായി ഇന്റർനെറ്റിൽ തിരയുകയും സഹായത്തിനായി ബന്ധപ്പെടുകയും ചെയ്തത്. കാമുകനുമായുള്ള ബന്ധം തകരാൻ ആരോ മന്ത്രവാദം നടത്തിയെന്നും പരിഹാരം കാണാമെന്നും പറഞ്ഞ് ജോത്സ്യനും കൂട്ടാളികളും ചേർന്ന് യുവതിയിൽ നിന്നും തട്ടിയത് ഒന്നും രണ്ടുമല്ല എട്ടുലക്ഷം രൂപയാണ്.
ജ്യോത്സ്യനായ അഹമ്മദ് കൂട്ടാളികളായ അബ്ദുൾ, ലിയാഖത്തുള്ള എന്നിവർക്കെതിരെയാണ് ജലഹള്ളി സ്വദേശിയായ യുവതി പരാതി നൽകിയിരിക്കുന്നത്. യുവതിയും കാമുകനും അടുത്തിടെ വേർപിരിഞ്ഞുവെന്നും പ്രശ്നം പരിഹരിച്ച് കാമുകനുമായി രമ്യതയിലെത്താൻ കഴിഞ്ഞ മാസം 9 ന് അവൾ അഹമ്മദുമായി ബന്ധപ്പെടുകയും തന്റെ പ്രശ്നങ്ങൾ പറയുകയും ചെയ്തു.
യുവതിയേയും കാമുകനേയും തെറ്റിക്കാൻ ചില ബന്ധുക്കളും സുഹൃത്തുക്കളും മന്ത്രവാദം ചെയ്തെന്ന് അഹമ്മദ് യുവതിയെ വിശ്വസിപ്പിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയകൾക്കായി ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷൻ വഴി 501 രൂപ അടയ്ക്കാനും പറഞ്ഞു. തുടർന്ന് കാമുകനുമായുള്ള ബന്ധത്തെ ഒരിക്കലും എതിർക്കാതിരിക്കാൻ മന്ത്രവാദം ചെയ്യാമെന്നും അതിനായി 2.4 ലക്ഷം രൂപ വേണ്ടിവരുമെന്നും അഹമ്മദ് പറഞ്ഞു. അഹമ്മദ് പറഞ്ഞതനുസരിച്ച് ഡിസംബർ 22 ന് ന്യൂ ബിഇഎൽ റോഡിന് സമീപമുള്ള അഹമ്മദിന്റെ സഹായികൾക്ക് യുവതി പണം നൽകുകയും ചെയ്തു. ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഹെബ്ബാലിൽ വെച്ച് തന്റെ സഹായിക്ക് 1.7 ലക്ഷം രൂപ നൽകാൻ അഹമ്മദ് ആവശ്യപ്പെടുകയും ഇതിൽ സംശയം തോന്നിയ യുവതി പണം നൽകില്ലെന്ന് അറിയിക്കുകയും ചെയ്തു.
തുടർന്ന് യുവതിയും കാമുകനുമായുള്ള ഫോട്ടോകൾ മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുമെന്ന് അഹമ്മദ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ മകൾക്ക് 8.2 ലക്ഷം രൂപ നഷ്ടമായെന്ന് മനസ്സിലാക്കിയ മാതാപിതാക്കളാണ് ജാലഹള്ളി പോലീസിൽ പരാതി നൽകിയത്. ലിയാഖത്തുള്ളയുടെ പേരിലുള്ള അക്കൗണ്ടിലേക്കായിരുന്നു യുവതി പണം അയച്ചത്. പോലീസിന്റെ അന്വേഷണത്തിൽ മന്ത്രവാദം നടത്താൻ യുവതി തന്നെ നിർബന്ധിച്ചെന്നും പണം തിരികെ നൽകുമെന്നും അഹമ്മദ് അറിയിച്ചു. എന്നാൽ ഇയാളുടെ മൊബൈൽ നമ്പർ നിലവിൽസ്വിച്ച് ഓഫാണെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.