Thiruvananthapuram: സ്ത്രീകള്‍ക്കെതിരെ യൂട്യൂബി(Youtube)ല്‍ അശ്ലീലവും അപകീര്‍ത്തികരവുമായ വീഡിയോകള്‍ പോസ്റ്റ്‌ ചെയ്തയാളെ കൊണ്ട് മാപ്പ് പറയിപ്പിച്ച് വനിതാ ആക്ടിവിസ്റ്റുകള്‍. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി(Bhagyalakshmi)യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ താമസസ്ഥലത്തെത്തി ആക്രമിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അടി കൊടുത്തും കരി ഓയില്‍ ഒഴിച്ചും പ്രതികരിച്ച ഇവര്‍ ഇയാള്‍ക്കെതിരെ ചൊറിയണവും പ്രയോഗിച്ചു. വെള്ളയാണി സ്വദേശി വിജയ്‌ പി നായരാണ് ആക്ടിവിസ്റ്റുകളുടെ ഇടപെടലിനെ തുടര്‍ന്ന് മാപ്പ് പറഞ്ഞത്. സ്റ്റാച്യൂ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്.


ALSO READ | ഈ ധൈര്യം എന്നുമുണ്ടാകട്ടെ, മഞ്ജു വാര്യരെ പിന്തുണച്ച് ഭാഗ്യലക്ഷ്മി


വനിതാ ആക്ടിവിസ്റ്റുകളായ ദിയാ സന (Diya sana) , ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കൊപ്പമാണ് ഭാഗ്യലക്ഷ്മി ഇവിടെയെത്തിയത്. തുടര്‍ന്ന് ലോഡ്ജ് മുറിയില്‍ നടന്ന സംഭവ വികാസങ്ങളെല്ലാം ഇവര്‍ ഫേസ്ബുക്ക് ലൈവിലൂടെ കാണിക്കുകയും ചെയ്തു. സിനിമാക്കാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്ന ഒരു സംവിധാകനെതിരെയും ഭാഗ്യലക്ഷ്മി തുറന്നടിച്ചു.


ALSO READ | COVID 19 സെന്‍ററിലെ കുളിമുറിയില്‍ ഒളിക്യാമറ; DYFI നേതാവ് പിടിയില്‍


ഇയാള്‍ക്കെതിരെ  സിറ്റി പോലീസ് കമ്മീഷണര്‍ക്കടക്കം പല തവണ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതിനെതിരെ നടപടി എടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആക്ടിവിസ്റ്റുകള്‍ നേരിട്ടെത്തിയത്. തങ്ങള്‍ താമസസ്ഥലത്തെത്തി ആക്രമിച്ചെന്നു പരാതിപ്പെടണം എന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും പരാതി ഒന്നുമില്ലെന്നായിരുന്നു വിജയിയുടെ മറുപടി.


സ്ത്രീകളുടെ വികാരം മനസിലാക്കുന്നുവെന്നും കാര്യങ്ങളില്‍ മസാല ചേര്‍ത്ത് പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നും വിജയ്‌ പറയുന്നു. വിജയിന്‍റെ ലാപ്ടോപും ഫോണുകളും കൈവശപ്പെടുത്തിയ സംഘം അതുമായി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തുകയും പരാതി നല്‍കുകയും ചെയ്തു. 


ALSO READ |  ഭാര്യയെ സംശയം; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു


വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമ വകുപ്പ് തുടങ്ങിവര്‍ക്കും ഇവര്‍ പരാതികള്‍ നല്‍കി. ഡോ. വിജയ്‌ പി നായര്‍ എന്ന പേരിലാണ് ഇയാള്‍ യൂട്യൂബ് ചാനല്‍ നടത്തുന്നത്. സൈക്കോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നാണ് ഇയാളുടെ അവകാശ വാദം.