COVID 19 സെന്‍ററിലെ കുളിമുറിയില്‍ ഒളിക്യാമറ; DYFI നേതാവ് പിടിയില്‍

പാറശ്ശാല ശ്രീകൃഷ്ണ ഫാര്‍മസി സെന്‍ററിലെ കൊറോണ വൈറസ് നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവം.

Written by - Sneha Aniyan | Last Updated : Sep 25, 2020, 08:24 AM IST
  • ഇയാളെ പിന്നീട് ഏഴ് ദിവസ൦ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനായി ജാമ്യത്തില്‍ വിട്ടയച്ചു.
  • പാറശ്ശാല പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശാലുവാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.
COVID 19 സെന്‍ററിലെ കുളിമുറിയില്‍ ഒളിക്യാമറ; DYFI നേതാവ് പിടിയില്‍

പാറശ്ശാല: COVID 19 നിരീക്ഷണ കേന്ദ്രത്തിലെ കുളിമുറിയില്‍ ഒളിക്യാമറ വച്ച DYFI പ്രവര്‍ത്തകന്‍ പിടിയില്‍. കുളിച്ചുകൊണ്ടിരുന്ന യുവതിയുടെ നഗ്ന വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കവെയാണ് ഇയാളെ പിടികൂടിയത്.

കാമുകിയെചൊല്ലി തര്‍ക്കം, ഒടുവില്‍ കൊല; വൈപ്പിന്‍ കൊലപാതക കേസില്‍ മൂന്ന് അറസ്റ്റ്

ചെങ്കല്‍ യൂണിറ്റ് DYFI യൂണിറ്റ് പ്രസിഡന്‍റ് ശാലു(26)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാറശ്ശാല ശ്രീകൃഷ്ണ ഫാര്‍മസി സെന്‍ററിലെ കൊറോണ വൈറസ് നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവം. കുളിച്ചുകൊണ്ടിരിക്കെയാണ് ഒളിപ്പിച്ചുവച്ച മൊബൈല്‍ ക്യാമറ യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തിയ യുവതി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചു; കേസെടുത്തതോടെ അറബി കോളേജ് അധ്യാപകന്‍ മുങ്ങി

പാറശ്ശാല പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശാലുവാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്. സെന്‍റര്‍ അധികൃതര്‍ തന്നെ പ്രതിയെ തടഞ്ഞുവച്ചു. പിന്നീട് യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കൊറോണ വൈറസ് (Corona Virus) പോസിറ്റീവായ ഇയാള്‍ ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച നടന്ന പരിശോധനയില്‍ നെഗറ്റീവായതിനാല്‍ വ്യാഴാഴ്ച ഇയാളെ ഡിസ്ചാര്‍ജ് ചെയ്യാനിരിക്കുകയായിരുന്നു.

ആക്രി ശേഖരിക്കാനെത്തി വെള്ളം ചോദിക്കും, ഒടുവില്‍ കവര്‍ച്ച... കോഴിക്കോടിനെ വിറപ്പിച്ച അഞ്ച് സ്ത്രീകള്‍

അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത ഇയാളെ പിന്നീട് ഏഴ് ദിവസ൦ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനായി ജാമ്യത്തില്‍ വിട്ടയച്ചു.ഈ കൊറോണ കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അടുത്തടുത്തായാണ് ശുചിമുറികള്‍. ഇവിടെ ശുചിമുറികള്‍ കുറവാണെന്ന് ആദ്യം മുതല്‍ തന്നെ പരാതി ഉയര്‍ന്നിരുന്നു.

Trending News