പാലക്കാട് RSS നേതാവിനെ വെട്ടിക്കൊന്നു; 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകം
Palakkad Political Murder Kerala 24 മണിക്കൂറിനിടെ പാലക്കാട് ജില്ലയിൽ സംഭവിക്കുന്ന രണ്ടാമത്തെ കൊലപാതകമാണ്. ഇന്നലെ ഏപ്രിൽ 15ന് പാലക്കാട് എലുപ്പുളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടിരുന്നു.
പാലക്കാട് : എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു. ആർഎസ്എസിന്റെ മുൻ ശാരിരിക ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേൽമുറിയിൽ വെച്ചാണ് സംഭവം. സംഭവത്തിന് പിന്നിൽ എസ്ഡിപിഐയാണ് ബിജെപി ആരോപിച്ചു.
ഏപ്രിൽ 16 ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ശ്രീനിവാസനെ വെട്ടിയത്. മേൽമുറിയിലെ കടയിൽ കയറിയാണ് ആർഎസ്എസ് നേതാവിനെ അക്രമികൾ വെട്ടിക്കൊന്നത്. തലയ്ക്കും കൈക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ALSO READ : Subair Murder Case: സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് FIR; ആരേയും പ്രതി ചേർത്തിട്ടില്ല
24 മണിക്കൂറിനിടെ പാലക്കാട് ജില്ലയിൽ സംഭവിക്കുന്ന രണ്ടാമത്തെ കൊലപാതകമാണ്. ഇന്നലെ ഏപ്രിൽ 15ന് പാലക്കാട് എലുപ്പുളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടിരുന്നു. സുബൈറിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്നാണ് പോലീസ് എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ശ്രീനിവാസന്റെ കൊലപാതകത്തിനിടെ പാലക്കാട് കൊടുന്തറപ്പുള്ളയിൽ വേറെ ഒരാൾക്കും കൂടി വെട്ടേറ്റു.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.