നാലു പേരടങ്ങുന്ന സംഘം കാറിൽ കഞ്ചാവുമായി വരുന്നു; ആദ്യം വെട്ടിച്ചു, പിന്നെ പോലീസ് പൊക്കി
പാലക്കാട് ഭാഗത്തുനിന്ന് നാലു പേരടങ്ങുന്ന സംഘം കാറിൽ കഞ്ചാവുമായി വരുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു
തൃശ്ശൂർ: കുതിരാൻ തുരങ്കത്തിൽ വൻ കഞ്ചാവ് വേട്ട. നാലുപേർ പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവാണ് പീച്ചി പോലീസ് പിടികൂടിയത്. ഒഡിഷ സ്വദേശി ഹരിയമുണ്ട, കോട്ടയം സ്വദേശികളായ തോമസ് , ലിന്റോ , കോഴിക്കോട് സ്വദേശി അസറുദ്ദീൻ എന്നിവരാണ് കഞ്ചാവ് കടത്ത് സംഘത്തിൽ ഉണ്ടായിരുന്നത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.
പാലക്കാട് ഭാഗത്തുനിന്ന് നാലു പേരടങ്ങുന്ന സംഘം കാറിൽ കഞ്ചാവുമായി വരുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.ഇതേ തുടർന്ന് ജീപ്പുമായി പോലീസുകാരുടെ ഒരു സംഘം വാണിയംപാറയിൽ വെച്ച് കാർ തടയാൻ ശ്രമിച്ചെങ്കിലും അവർ വെട്ടിച്ച് കടന്നു കളഞ്ഞു. എന്നാൽ അതേ സമയം പോലീസിന്റെ മറ്റൊരു സംഘം ജീപ്പുമായി തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിലയുറപ്പിച്ചു.
വാണിയംപാറയിൽ വെച്ച് പോലീസ് ജീപ്പിനെ വെട്ടിച്ചു കടന്ന കാറിനെ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം രതീഷ് ചെയ്സു ചെയ്താണ് തുരങ്കത്തിൽ വെച്ച് പ്രതികളെ പിടികൂടിയത്. കഞ്ചാവിൻറെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...