തിരുവനന്തപുരം: വിവിധ സ്ഥലങ്ങളിൽ താമസിച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയ സ്ത്രീ 5 വർഷങ്ങൾക്ക് ശേഷം പിടിയിൽ. പത്തനംതിട്ട  കുളനട , ഞെട്ടൂർ , സന്തോഷ് ഭവനിൽ  കല റ്റി നായർ (54( ആണ് അറസ്റ്റിലായത്.  നെടുമങ്ങാട് ഡി വൈ എസ് പി യു നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2012 മുതൽ  2017 വരെയുള്ള വട്ടപ്പാറ ,വെമ്പായം തുടങ്ങിയ സ്ഥലങ്ങൾ  കേന്ദ്രീകരിച്ച് റെയിൽവെയിൽ ജോലി വാങ്ങി നൽകാമെന്നു വാഗ്ദാനം നൽകി 15 പവൻ സ്വർണവും 1 ലക്ഷം രൂപയും ആളുകളിൽ നിന്നും വാങ്ങി  കബളിപ്പിച്ചിരുന്നു. ഇവർക്കെതിരെ  വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ കേസും രജിസ്റ്റർ ചെയ്തിരുന്നു.  കേസ് എടുത്തതോടെ ഇവർ പലയിടങ്ങളിലായി മുങ്ങി നടക്കുകയായിരുന്നു.


ഈ കാലയളവിൽ തന്നെ മറ്റു പലരിൽ നിന്നുമായി 1 കോടിയോളം രൂപ തട്ടിപ്പു നടത്തിയതായും പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്നും മുങ്ങിയ ഇവർ തൃശൂർ ജില്ലയിലെ ചാലക്കുടി കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിൽ ആഡംബര വീടുകൾ വാടകക്ക് എടുത്ത്  താമസിക്കുകയും യാതൊരു  വീടുകളുടെ കൺസ്ട്രക്ഷൻ ജോലികൾ ഏറ്റെടുത്തു ചെയ്തു കൊടുക്കുകയായിരുന്നു. 


പ്രായമായ ആൾക്കാരെ പരിചയപ്പെട്ട ശേഷം ഇവരെ കൂട്ടി കൊണ്ടുവന്നു കൂടെ താമസിപ്പിക്കുകയും പിന്നീട് ഇവരുടെ സമ്പാദ്യങ്ങൾ കൈവശപ്പെടുത്തിയതായും പോലീസിൻറെ അന്വേഷണത്തിൽ തെളിഞ്ഞതായി നെടുമങ്ങാട് ഡി.വൈ.എസ് പി എം .കെ സുൽഫിക്കർ പറഞ്ഞു. പ്രതി അറസ്റ്റിലാവുമ്പോൾ ചാവക്കാട് സ്വദേശിയായ 72 -കാരനും ചെങ്ങന്നൂർ സ്വദേശിയായ പ്രായമായ സ്ത്രീയും ഇവരോടൊപ്പം ചാലക്കുടിയിലെ വാടക വീട്ടിൽ താമസിക്കുന്നുണ്ടായിരുന്നു. കേസിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.