Prakash Karat: പ്രകാശ് കാരാട്ട് താൽകാലിക സിപിഎം കോ ഓ‍‍‍ർഡിനേറ്റർ

നറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിന്റെ പശ്ചാതലത്തിലാണ് പ്രകാശ് കാരാട്ടിന് താൽകാലിക ചുമതല നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Sep 29, 2024, 03:42 PM IST
  • പ്രകാശ് കാരാട്ടിന് സിപിഎം പോളിറ്റ് ബ്യൂറോയുടെ കോ ഓർഡിനേറ്റർ ചുമതല
  • സീതാറാം യെച്ചൂരിയുടെ നിര്യാണത്തിന്റെ പശ്ചാതലത്തിലാണ് താൽകാലിക ചുമതല നൽകിയത്
  • മധുരയിൽ വച്ച് നടക്കുന്ന പാർട്ടി കോൺ​ഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും
Prakash Karat: പ്രകാശ് കാരാട്ട് താൽകാലിക സിപിഎം കോ ഓ‍‍‍ർഡിനേറ്റർ

മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന് സിപിഎം പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും താൽകാലിക കോ ഓർഡിനേറ്റർ ചുമതല. ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം. 

സിപിഎമ്മിന്റെ 24ാം പാർട്ടി കോൺ​ഗ്രസ് വരെ കാരാട്ട് കോ ഓർഡിനേറ്ററായി പ്രവർത്തിക്കുമെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിന്റെ പശ്ചാതലത്തിലാണ് പ്രകാശ് കാരാട്ടിന് താൽകാലിക ചുമതല നൽകിയത്.

Read Also: ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; സംസ്ഥാനത്തെ സ്വർണ നിരക്കറിയാം

ഏപ്രിലിൽ മധുരയിൽ വച്ച് നടക്കുന്ന പാർട്ടി കോൺ​ഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും. അതുവരെയുള്ള കാര്യങ്ങളുടെയും പാർട്ടി കോൺ​ഗ്രസിനാവശ്യമായ സംഘടനാ തയ്യാറെടുപ്പുകളുടെയും ചുമതല പോളിറ്റ് ബ്യൂറോ അം​ഗങ്ങളുൾപ്പെട്ട താൽകാലിക സംവിധാനത്തിനായിരിക്കും. പോളിറ്റ് ബ്യുറോ അം​ഗങ്ങളുടെ മേൽനോട്ടച്ചുമതലയാണ് പ്രകാശ് കാരാട്ടിന് നൽകിയിരിക്കുന്നത്. 

2005 മുതൽ 2015 വരെ സിപിഎം ജനറൽ സെക്രട്ടറിയായിരുന്നു പ്രകാശ് കാരാട്ട്. 2015ൽ അദ്ദേഹത്തിന് പിൻ​ഗാമിയായാണ് സീതാറാം യെച്ചൂരി ജനറൽ സെക്രട്ടിയാവുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News