Patna: ബിഹാറിലെ പട്നയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച് (Rape) ഗർഭിണിയാക്കിയ പ്രധാനാദ്ധ്യാപകന് വധശിക്ഷ വിധിച്ചു. പ്രതി പെൺകുട്ടിയെ ആറ് തവണയാണ് പീഡനത്തിനിരയാക്കിയത്. വധശിക്ഷയ്‌ക്കൊപ്പം (Death Sentence)തടവും, 1 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇത് കൂടാതെ പെൺകുട്ടിയ്ക്ക് പ്രതി 15 ലക്ഷം രൂപ നൽകണമെന്നും കോടതി വിധിയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്പെഷ്യൽ പോക്‌സോ (POCSO) കോടതി ജഡ്‌ജ്‌ അവധേശ് കുമാറാണ് തിങ്കളാഴ്ച്ച ശിക്ഷ വിധിച്ചത്. കൂട്ടുപ്രതി, സ്കൂളിലെ തന്നെ അധ്യാപകനായ അഭിഷേക് കുമാറിന് ജീവപര്യന്തം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2018 സെപ്റ്റംബറിലാണ് കേസിനാസ്പദമായ വിവരങ്ങൾ പുറത്ത് വരുന്നത്.  11 വയസുള്ള കുട്ടിയ്ക്ക് സ്ഥിരമായി അസുഖങ്ങൾ വരുന്നതിനെ തുടർന്ന് ആശുപതയിലെത്തിച്ചപ്പോളാണ് കുട്ടി ഗർഭിണിയാണെന്ന് ബന്ധുക്കൾ അറിയുന്നത്.


ALSO READ:Suicide: പ്ലസ് ടു വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം


തുടർന്ന് കുട്ടിയോട് വിവരങ്ങൾ അന്വേഷിച്ച മാതാപിതാക്കളോട് കുട്ടി പീഡന വിവരം പറയുകയായിരുന്നു. മാതാപിതാക്കൾ ഉടൻ തന്നെ പൊലീസിൽ (Police) വിവരം അറിയിച്ച് കേസ് രജിസ്റ്റർ ചെയ്‌തു. അരവിന്ദിനെതിരെ പോക്‌സോ നിയമപ്രകാരം പീഡനത്തിനും അഭിഷേകിനെതിരെ അരവിന്ദിനെ കുറ്റകൃത്യം ചെയ്യാൻ സഹായിച്ചു എന്ന കുറ്റത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


ALSO READ: Madhya Pradesh: പീഡന കേസ് പ്രതി ജാമ്യത്തിലിറങ്ങി അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി


പട്നയിലെ മിത്രമണ്ഡൽ കോളനിയിലെ ന്യൂ സെൻട്രൽ പബ്ലിക് സ്കൂളിന്റെ ഉടമസ്ഥനാണ് അരവിന്ദ്. അവിടെ 2018 ജൂലൈക്കും ആഗസ്റ്റിനും ഇടയിലാണ് സംഭവം നടക്കുന്നത്. ഇതേ സ്കൂളിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി അഭിഷേക് അവിടത്തെ അധ്യാപകനും. ഒരു ദിവസം അഭിഷേക് പെണ്കുട്ടിയെ പ്രിൻസിപ്പൽ അന്വേഷിക്കുന്നുവെന്ന് പറഞ്ഞ് ഒരു റൂമിലേക്ക് പറഞ്ഞ് വിട്ടു. അവിടെ വെച്ച് അരവിന്ദ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 2 മാസത്തിനിടയിൽ ആറ് തവണയാണ് പെൺകുട്ടി പീഡനത്തിന് (Rape) ഇരയായത്. അബോർഷന് ശേഷം നടത്തിയ DNA ടെസ്റ്റിൽ പ്രതി അരവിന്ദ് ആണെന്ന് തെളിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.