തിരുവനന്തപുരം : വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ മോഷ്ടാക്കളായ ആനക്കള്ളൻ എന്ന് അറിയപ്പെടുന്ന സൈദലിയും, കൂട്ടാളിയുമാണ് അറസ്റ്റിലായത്. കൊല്ലം പള്ളിമുക്ക് മുണ്ടയ്ക്കൽ മണക്കാട് വയൽമാളിക പുരയിടം സ്വദേശി എസ്.അമീർ ഷാജഹാൻ (27), പള്ളിമുക്ക് മുണ്ടയ്ക്കൽ പാലത്തറ അയത്തിൽ സ്വദേശി വട്ടിയൂർക്കാവ് ഇലിപ്പോട്  വാടകയ്ക്ക് താമസിക്കുന്ന എൻ.സൈദലി (23) എന്നിവരാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നെടുമങ്ങാട് മഞ്ച സ്വദേശി ഗോകുലിന്റെ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്കി ജൂലൈ 12ന് വെളുപ്പിനാണ് ഇവർ മോഷണം നടത്തിയത്. റൂറൽ എസ്.പി ശിൽപദേവയ്യക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈഎസ്‌പി ബൈജു കുമാറിന്റെ നേതൃത്വത്തിൽ സി.ഐ ശ്രീകുമാരൻ നായർ, എസ്.ഐമാരായ പ്രദീപ്, ശ്രീലാൽ, ചന്ദ്രശേഖരൻ, സുജിത്ത്, മനോജ്, സി.പി.ഒമാരായ ശ്രീജിത്ത്, അഖിൽകുമാർ, ശരത്ത് ചന്ദ്രൻ, വൈശാഖ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.