Binoy Kodiyeri Case: ബിനോയ് കോടിയേരി കേസ് ഒത്തു തീർപ്പിലേക്ക്, കോടതിയിൽ അപേക്ഷ നൽകി
ഒത്ത് തീർപ്പ് വ്യവസ്ഥകളെ കുറിച്ച് പരസ്യമായി പ്രതികരിക്കാനാകില്ലെന്നാണ് ബിനോയ് കോടിയേരിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരാതിക്കാരിയും ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ മകൻ ബിനോയ് കോടിയേരി പ്രതിയായ ലൈംഗീക പീഡന കേസ് ഒത്ത് തീർപ്പിലേക്കെന്ന് സൂചന. കേസിലെ പരാതിക്കാരിയായ യുവതിയും ബിനോയിയും നടപടികൾ അവസാനിപ്പിക്കാൻ ഉടനെ കോടതിയിൽ അപേക്ഷ നൽകുമെന്നാണ് സൂചന.
ഒത്ത് തീർപ്പ് വ്യവസ്ഥകളെ കുറിച്ച് പരസ്യമായി പ്രതികരിക്കാനാകില്ലെന്നാണ് ബിനോയ് കോടിയേരിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരാതിക്കാരിയും ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. കേസിൽ ഇരുവരുടെയും ഡിഎൻഎ ഫലങ്ങൾ രണ്ട് വർഷമായി കോടതിയുടെ പരിഗണനയിലാണ്. കുട്ടിയുടെ ഭാവി മുൻ നിർത്തിയാണ് ഒത്ത് തീർപ്പിലേക്ക് എന്ന് ഇരുവരും കോടതിയിൽ പറഞ്ഞതായി സൂചനയുണ്ട്.
2019 ജൂണ്‍ 13നാണ് ഓഷിവാര പൊലീസില്‍ ബീഹാറുകാരിയായ യുവതി പരാതി നൽകിയത്.ബന്ധത്തില്‍ തനിക്ക് ഒരു കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. എന്നാൽ ഇത് വ്യാജ പരാതിയാണെന്നും എഫ് ഐ ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടതിയെ സമീപിച്ചിരുന്നു.തുടര്‍ന്ന് ഡി എന്‍ എ പരിശോധനയും നടത്തിയിരുന്നു.ഈ ഫലം കഴിഞ്ഞ രണ്ട് വര്‍ഷമായി സീല്‍ ചെയ്ത കവറില്‍ ബോംബെ ഹൈക്കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Also Read: Viral Video: തേങ്ങ പൊളിക്കാൻ സഹായിക്കുന്ന നായ..! കേരളത്തിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു
അതേസമയം ഇതൊരു ക്രിമിനൽ കേസാണെന്നും ഒത്തുതീര്‍പ്പാക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എന്‍.ആര്‍.ഭോര്‍ക്കര്‍ എന്നിവര്‍ വ്യക്തമാക്കി. ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ കുറ്റപത്രത്തിലുണ്ട്. അതേസമയം കേസിൽ ഇനി അടുത്ത നീക്കം എന്താണെന്നാണ് എല്ലാവരുംഫ ഉറ്റുനോക്കുന്നത്.
വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ കുട്ടിയുണ്ടെന്നുമായിരുന്നു ബിനോയ്ക്കെതിരെയുള്ള പരാതിയിൽ ഉണ്ടായിരുന്നത്. മുംബൈയിലേക്ക് കൊണ്ടുവന്ന തന്നെയും കുട്ടിയെയും ബിനോയിയാണ് സംരക്ഷിച്ചിരുന്നത് എന്നും കുട്ടിയുടെ പിതാവ് ബിനോയി ആണെന്നും, തനിക്കും കുട്ടിക്കും ബിനോയി കോടിയേരി ചെലവിന് നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.ദുബായിലെ ഡാൻസ് ബാർ ജീവനക്കാരിയായിരുന്നു പരാതിക്കാരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...