Bihar: പ്രേമത്തിന് കണ്ണില്ല എന്ന് പഴമക്കാര്‍ പറയാറുണ്ട്, ബീഹാറില്‍ അടുത്തിടെ നടന്ന സംഭവം ഇത് ശരി വയ്ക്കുന്നതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഞെട്ടിയ്ക്കുന്ന ഒരു സംഭവമാണ് ബീഹാറില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. 6 കുട്ടികളുടെ അമ്മയായ ഒരു സ്ത്രീ കാമുകനൊപ്പം ഒളിച്ചോടി. കൈമൂർ ജില്ലയിലാണ് സംഭവം. 6 കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ സ്ത്രീയുടെ ഭർത്താവാണ് പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയതെന്ന് കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.


Also Read:  Horoscope Weekly (10 July - 16 July 2023): ഈ ആഴ്ചയില്‍ തിളങ്ങുന്ന രാശിക്കാര്‍ ഇവരാണ്, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ? 


റിപ്പോര്‍ട്ട് അനുസരിച്ച് അടുത്തിടെയാണ് ദമ്പതികളുടെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞത്. മകളുടെ വിവാഹം നടത്തിയ ശേഷമാണ് അമ്മ കാമുകനൊപ്പം ഒളിച്ചോടിപ്പോയത്‌. ഭാര്യയെ കാണാതായതോടെ  ഭർത്താവ് ഭഗവാൻപൂർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ഭാര്യയെ കണ്ടെത്താൻ പോലീസ് ഉദ്യോഗസ്ഥരോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. തന്‍റെ ഭാര്യ ആര്‍ക്കൊപ്പമാണ് ഒളിച്ചോടിപ്പോയത് എന്ന് തനിക്കറിയില്ല എന്നും ഭര്‍ത്താവ് പോലീസില്‍ അറിയിച്ചു. 


Also Read:  West Bengal Panchayat Elections 2023: പശ്ചിമ ബംഗാള്‍ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ കൊല്ലപ്പെട്ടത് 16 പേര്‍!! മരണോത്സവം എന്ന് BJP


അതേസമയം, ഒളിച്ചോടിപ്പോയ സ്ത്രീയുടെ ഫോണ്‍ ഓൺ ആയിരുന്നെങ്കിലും ഭര്‍ത്താവും കുട്ടികളും വിളിച്ച കോളുകൾ ലഭിച്ചിരുന്നില്ല. എന്നാല്‍ ചില സമയങ്ങളില്‍ ഒരു പുരുഷന്‍ കോളുകള്‍ക്ക് മറുപടി നല്‍കിയിരുന്നതായും മോശമായ ഭാഷയില്‍ സംസാരിച്ചിരുന്നതായും പരാതിയിൽ പറയുന്നു. 


സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഫോൺ കോൾ നല്‍കുന്ന സൂചനയിലൂടെ സ്ത്രീയെ കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണെന്നും ഭഗവാൻപൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.