Mumbai: ഒരു  പെൺകുട്ടിയുമായുള്ള സൗഹൃദം  അവളുമായി ശാരീരിക ബന്ധത്തിനുള്ള സ്വാതന്ത്ര്യമല്ല,  ', ബലാത്സംഗക്കേസിൽ നിര്‍ണ്ണായക പരാമര്‍ശവുമായി ബോംബെ ഹൈക്കോടതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പെൺകുട്ടി ആരോടെങ്കിലും സൗഹാർദ്ദപരമായി പെരുമാറിയാൽ അതിനർത്ഥം അവൾ ശാരീരിക ബന്ധത്തിന് അനുമതി നൽകുന്നുവെന്നല്ലെന്ന് ബലാത്സംഗക്കേസ് പരിഗണിക്കവെ ബോംബെ ഹൈക്കോടതി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുമായി ലൈംഗികബന്ധം നടത്തിയ യുവാവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ  തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. 


Also Read:  ഗൂഡാലോചന കേസ്; സരിതയുടെ രഹസ്യമൊഴി അന്വേഷണ സംഘത്തിന്


ജൂൺ 24ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ആശിഷ് ചാക്കോറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.    


Also Read:  SBI Latest Update: ബാങ്ക് സന്ദര്‍ശിക്കേണ്ട, ഈ സേവനങ്ങള്‍ 24x7  നിങ്ങളുടെ വിരല്‍ത്തുമ്പില്‍ നല്‍കുന്നു എസ്ബിഐ


ആശിഷ്  ചാക്കോറുമായുള്ള പെരുമാറ്റം തികച്ചും സൗഹൃദപരമായിരുന്നുവെന്നാണ് യുവതി  തന്‍റെ പരാതിയില്‍ പറയുന്നത്. ക്രമേണ  വിവാഹ വാഗ്ദാനം നല്‍കി  ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ യുവാവ്‌ നിര്‍ബന്ധിച്ചതായും യുവതി പരാതിയിൽ പറയുന്നു. പിന്നീട്  താന്‍ ഗര്‍ഭിണിയായപ്പോള്‍ വിവാഹ വാഗ്ദാനത്തില്‍നിന്നും യുവാവ് പിന്മാറുകയായിരുന്നുവെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി.


അതേസമയം,  ഉഭയസമ്മത പ്രകാരമായിരുന്നു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നായിരുന്നു അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിക്കൊണ്ട്  ചാക്കോർ  കോടതിയില്‍  വാദിച്ചത്. 


ഒരു പെൺകുട്ടിയുമായുള്ള സൗഹൃദം അവളെ തീര്‍ത്തും നിസാരയായി കാണാനും അവളെ ശാരീരികമായി ഉപയോഗിക്കാനുമുള്ള അനുമതി നല്‍കുന്നില്ല എന്ന്  ജസ്റ്റിസ് ഭാരതി ദാംഗ്രെ ചൂണ്ടിക്കാട്ടി.  യുവാവിനെതിരെയുള്ള ആരോപണങ്ങളില്‍ കൂടുതല്‍ അന്വേഷണം  ആവശ്യമുണ്ട് എന്നും  യുവാവുമായി  ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മതം നൽകാൻ യുവതി നിർബന്ധിതയായോ എന്ന് കണ്ടെത്തണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.