മലപ്പുറം: കൊണ്ടോട്ടിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ് അക്രമം. വേങ്ങര സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ നീറാട് സ്വദേശി സിജിത്തിന്റെ വീട്ടിലാണു അക്രമം ഉണ്ടായത്. ജലാറ്റിന്‍ സ്റ്റിക്കും പെട്രോള്‍ ബോംബും എറിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച അര്‍ധരാത്രി കഴിഞ്ഞാണു സംഭവം. കൊണ്ടോട്ടി നീറാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് അര്‍ധരാത്രി ജലാറ്റിന്‍ സ്റ്റിക്കും പെട്രോള്‍ ബോംബും എറിഞ്ഞത്. വേങ്ങര സ്‌റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നീറാട് സ്വദേശിയായ സിജിത്തിന്റെ വീട്ടിലേക്കാണ് വെള്ളിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ് ബോംബെറിഞ്ഞത്. സ്‌ഫോടക വസ്തുക്കുള്‍ എറിഞ്ഞപ്പോള്‍ ഗേറ്റില്‍ തട്ടി താഴേക്കു വീണ് വന്‍ ശബ്ദത്താടെ പൊട്ടുകയായിരുന്നു.


Also Read: കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസറുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കും 


വലിയ സ്‌ഫോടന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ഉണര്‍ന്നെണീറ്റു നോക്കുമ്പോള്‍ ഗേറ്റിനു താഴെനിന്നു തീ കത്തുന്നതാണു കണ്ടത്.സ്‌ഫോടനം നടന്ന ഗേറ്റിനടുത്ത് ചിതറിയ നിലയില്‍ ഡിറ്റനേറ്റര്‍, ജലറ്റിന്‍ സ്റ്റിക്, വയര്‍ തുടങ്ങിയവയുടെ അവശിഷ്ടം കണ്ടെത്തി.


പൊലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഏതുതരം സ്‌ഫോടക വസ്തുവാണെന്നതിനുള്ള അന്വേഷണത്തിലാണെന്ന് പോലീസ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.