തിരുവനന്തപുരം: ഷാരോൺ രാജ് കേസിൽ കസ്റ്റഡിയിലുള്ള ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സംശയം. പോലീസ് സ്റ്റേഷനിലെ ശുചി മുറിയിലെ അണുനാശിനി കഴിച്ചെന്ന് സംശയം. ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശുചിമുറിയിൽ പോയി വന്നതിന് ശേഷം ഛർദ്ദിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ഗ്രീഷ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.കേസിൽ കഴിഞ്ഞ ദിവസം ഗ്രീഷ്മ കുറ്റസമ്മതം നടത്തിയിരുന്നു. തിങ്കളാഴ്ച ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സംഘം തയ്യാറെടുക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തെളിവെടുപ്പ് അടക്കം ഇന്ന് പോലീസ് നിശ്ചയിച്ചിരുന്നതായാണ് സൂചന. വീട്ടുകാരെയും ബന്ധുക്കളെയും അടക്കം ചോദ്യം ചെയ്യാനും പോലീസിന് ഇന്ന് നിശ്ചയിച്ചിരുന്നു. ഇതിനിടയിൽ ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തി. മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനും തെളിവുകള്‍ നശിപ്പിച്ചതിനെ കുറിച്ച് മനസിലാക്കാനുമുണ്ടെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. ഇതിനായി ഗ്രീഷ്മയെ കസ്റ്റഡയിലെടുത്ത് ചോദ്യംചെയ്യും.


ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനി നടത്തിയ കൊലപാതകത്തിൽ അക്ഷരാർത്ഥത്തിൽ കേരളം ഞെട്ടിയിരിക്കുകയാണ്.  കൊടും ക്രിമിനലുകളെ പോലെ അങ്ങേയറ്റം ആസൂത്രിതമായാണ് നീക്കമാണ് ഗ്രീഷ്മ നടത്തിയത്.  ഷാരോണിനെ ഒഴിവാക്കാൻ മെന‍ഞ്ഞെടുത്ത അന്ധവിശ്വാസ കഥകൾ തന്നെയാണ് ഗ്രീഷ്മയ്ക്ക് വിനയായത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.