Bribery Case: കൈക്കൂലിയായി തേനും കുടംപുളിയും വരെ; സുരേഷ് കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Village field assistant: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് വി. സുരേഷ് കുമാറിനെ റിമാൻഡ് ചെയ്തു. തൃശൂർ വിജിലൻസ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. തൊണ്ടിമുതൽ ഉൾപ്പെടെയുള്ള വസ്തുക്കൾ കോടതിയിൽ ഹാജരാക്കി.
കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ പാലക്കാട് വില്ലേജ് അസിസ്റ്റന്റിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് വി. സുരേഷ് കുമാറിനെയാണ് റിമാൻഡ് ചെയ്തത്. തൊണ്ടിമുതൽ ഉൾപ്പെടെയുള്ള വസ്തുക്കൾ കോടതിയിൽ ഹാജരാക്കി. തൃശൂർ വിജിലൻസ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.
ലോക്കൽ മാപ്പ്, സ്കെച്ച് എന്നിവ തയ്യാറാക്കുന്നതിനായി സുരേഷ് പണം ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. 2,500 രൂപയാണ് സുരേഷ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇക്കാര്യം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. തുടർന്ന് ഇയാളെ നിരീക്ഷിച്ചതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി.
35 ലക്ഷം രൂപ പണമായും, 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, 25 ലക്ഷം രൂപയുടെ സേവിങ്സും ഇയാൾക്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. 9, 000 രൂപ വരുന്ന 17 കിലോ നാണയങ്ങളും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു. വീട് വയ്ക്കാനായാണ് പണം സ്വരുക്കൂട്ടിയതെന്നാണ് പ്രതിയുടെ മൊഴി.
കൈക്കൂലിയായി വാങ്ങിയ തേനും കുടംപുളിയും വരെ വിജിലൻസ് കണ്ടെത്തി. കൂടാതെ 10 കെട്ട് പൊട്ടിക്കാത്ത മുണ്ടും ഷർട്ടും പേനകളും വിജിലൻസ് കണ്ടെത്തി. സംസ്ഥാന വിജിലൻസ് റെയ്‌ഡുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അനധികൃത സമ്പാദ്യം ആണ് ഇതെന്നാണ് കരുതുന്നത്.
ചൊവ്വാഴ്ച രാവിലെ മണ്ണാർക്കാട്ട് നടന്ന സംസ്ഥാനസർക്കാരിന്റെ പരാതിപരിഹാര അദാലത്തിനിടെയാണ് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാർ പിടിയിലാവുന്നത്. ബുധാനാഴ്ച രാവിലെ 10 മണിയോടെയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. വിജിലൻസ് സ്പെഷ്യൽ ജഡ്ജ് ജി അനിലാണ് കേസ് പരിഗണിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...