തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടയിൽ റവന്യൂ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ. കഴക്കൂട്ടം ആറ്റിപ്ര കോർപറേഷൻ സോണൽ ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ അരുൺ കുമാർ എസിനെയാണ് കൈകൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായത്. കെട്ടിടത്തിന്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് വേണ്ടി 2000 രൂപ കൈക്കൂലിയാണ് അരുൺ കുമാർ ആവശ്യപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് വാങ്ങുന്നതിനിടയിലാണ് വിജിലൻസ് റവന്യു ഉദ്യോഗസ്ഥനെ കൈയ്യോടെ പിടികൂടിയത്. കരിമണലിൽ പുതുതായി വാങ്ങിയ ഫ്ലാറ്റിന്റെ ഓണർഷിപ്പ് മാറുന്നതിന് വേണ്ടി വട്ടിയൂർകാവ് സ്വദേശിയിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അരുൺ കുമാർ പിടിയിലാകുന്നത്.


ALSO READ : Bribery: കൈക്കൂലി വാങ്ങവേ റവന്യൂ ഉദ്യോഗസ്ഥനും സഹായിയും വിജിലന്‍സ് പിടിയില്‍


തിരുവനന്തപുരം യൂണിറ്റിലെ ഡി വൈ എസ് പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇൻസ്പെക്ടർമാരായ സനൽ കുമാർ, അനിൽകുമാർ, എസ് ഐ മാരായ അജിത്ത്കുമാർ, സഞ്ജയ്, എ എസ് ഐ അനിൽ, എസ് സിപിഒ മാരായ ഹാഷിം, അരുൺ, അനീഷ് ,പ്രമോദ്, കിരൺ, അനൂപ് ജാസിം ആനന്ദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.