കൊച്ചി: പനമ്പള്ളി നഗറിലെ വിദ്യാനഗറിൽ അരുംകൊല. നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നും താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തി. സമീപത്തുള്ള ഫ്ലാറ്റിൽ നിന്നാണ് കുഞ്ഞിനെ താഴേക്കെറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മറ്റൊരു ഫ്ലാറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സിസിടിവികളിൽ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിയുന്ന ദൃശ്യം കണ്ടെത്തിയത്. ആൺകുഞ്ഞിനെയാണ് താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ എട്ടു മണിയോടെയാണ് സംഭവം നടന്നത്. മൃതദേഹം ആദ്യം കണ്ടത് ശുചീകരണ തൊഴിലാളികളാണ്. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് താഴേക്ക് ഇറങ്ങി കൊലപ്പെടുത്തിയത് എന്നാണ് സൂചന.വെള്ള തുണിയിൽ പൊതിഞ്ഞാണ് കുട്ടിയെ പുറത്തേക്ക് എറിഞ്ഞത്. കുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ചതാണ് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് സമീപത്തെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും എറിയുന്ന ദൃശ്യങ്ങൾ ലഭിച്ചത്.  പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.


ALSO READ: ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണം; മുൻ പഞ്ചായത്തം​ഗം ഉൾപ്പടെയുള്ളവർക്ക് പരിക്ക്


ഫ്ലാറ്റിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് മൊഴി രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഫ്ലാറ്റിലുള്ളവർ തന്നെയാണോ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പരിശോധിക്കുന്നത്. അതേസമയം സംഭവം നടന്നെന്ന് കരുതുന്ന ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്നതിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റുകളിൽ ആണ് പോലീസിന്റെ പരിശോധന നടക്കുന്നത്. 21 ഫ്ലാറ്റുകളാണ് അപ്പാർട്ട്മെന്റിൽ ഉള്ളത്. ഫ്ലാറ്റുകളിൽ ഉള്ളവരുടെ കുഞ്ഞല്ല എന്നാണ് നിവാസികൾ പറയുന്ന വിവരം. പുറത്തുനിന്ന് ആരെങ്കിലും താഴെക്കെറിഞ്ഞതാണോ എന്നും പോലീസ് അന്വേഷിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.