തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ കഞ്ചാവ് വിൽപ്പന സംഘങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ അഞ്ചു പേർ പിടിയിൽ. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കാപ്പ കേസ് പ്രതി ഉൾപ്പെടെ അഞ്ച് പേരെ സംഭവ സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.  ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയത് തിരുവല്ല വേങ്ങൽ മുണ്ടപ്പള്ളി കോളനിക്ക് സമീപത്തു വച്ചാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായകൾ കടിച്ചു കൊന്നു


ഇവർ തമ്മിൽ കഞ്ചാവ് വിൽപ്പനയെ ചൊല്ലി മാസങ്ങൾക്ക് മുൻപ് തർക്കമുണ്ടായിരുന്നു അതാണ് സംഘർഷത്തിൽ കലാശിച്ചത്. ആദ്യം വാക്കേറ്റത്തിൽ തുടങ്ങി പിന്നീടത് വടിവാൾ അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിലേക്ക് വഴി മാറുകയായിരുന്നു.   ആയുധങ്ങൾ കൊണ്ട് ഇവർ പരസ്പരം വെട്ടി പരിക്കേൽപ്പിക്കാൻ തുടങ്ങിയപ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.  പോലീസ് എത്തിയപ്പോൾ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും അഞ്ചു പേരെ സംഭവ സ്ഥലത്തു നിന്നും  പിടികൂടി.  പിടിയിലായത് അലക്സ് എം ജോർജ്, സച്ചിൻ, ജോൺസൺ, വിഷ്ണുകുമാർ, ഷിബു തോമസ് എന്നിവരാണ്. ഇവരിൽ മൂന്നു പേരെ പരിക്കുകളുണ്ടായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.  കാപ്പ കേസ് പ്രതിയാണ് പിടിയിലായ അലക്സ് എം ജോർജ്.


Also Read: Neecha Bhang Rajayoga 2023: വരുന്ന 20 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം!


ഇതിനിടെ തൃശൂരില്‍ രണ്ട് മയക്കുമരുന്ന് കേസുകളിലായി മൂന്നു പേര്‍ പിടിയിലായി. ഒല്ലൂരില്‍ നിന്നും എംഡിഎംഎയുമായി വന്ന മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പും സുഹൃത്തായ എന്‍ജിനീയറുമാണ് പിടിയിലായത്. ദേശീയ ഭാരോദ്വഹന ടീമിലേക്ക് സെലക്ഷന്‍ ട്രയല്‍ കഴിഞ്ഞിരിക്കുന്ന മുകുന്ദപുരം കല്ലൂര്‍ കളത്തിങ്കല്‍ വീട്ടില്‍ സ്റ്റിബിനെ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് പിടിവീണത്. ഇയാളില്‍ നിന്നും 4.85 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. തുടർന്ന് മൊഴിയുടെ അടിസ്ഥാനത്തില്‍ 12 ഗ്രാം എംഡിഎംഎയുമായി കല്ലൂര്‍ ഭരതദേശത്ത് കളപ്പുരയില്‍ ഷെറിനെ അന്വേഷണ സംഘം പിടികൂടി. തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ അധിക ചുമതലയുള്ള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.