Neecha Bhang Rajyog 2023 in cancer: ജ്യോതിഷമനുസരിച്ച് ചൊവ്വ ഇപ്പോൾ കർക്കടകത്തിലാണ്. ഇതിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിക്കും. ചൊവ്വ സംക്രമത്തിൽ നിന്നുണ്ടാകുന്ന ഈ രാജയോഗം ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Mangal Gochar 2023 in Cancer: ധൈര്യം-ശക്തി, ഭൂമി, വിവാഹം എന്നവിവയുടെ കാരകനായ ചൊവ്വ സംക്രമിച്ചു കർക്കടത്തിലെത്തിയിട്ടുണ്ട്. ജൂലൈ 1 വരെ ചൊവ്വ കർക്കടകത്തിൽ തുടരും.
ചൊവ്വയുടെ രാശിമാറ്റം മൂലം നീചഭംഗ് രാജയോഗംരൂപപ്പെട്ടിരിക്കുകയാണ്. അതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും ബാധിക്കും. പൊതുവേ ഏതെങ്കിലും ഗ്രഹം നീച രാശിയിലായിരിക്കുമ്പോൾ അത് അശുഭകരമായ ഫലങ്ങൾ നൽകുന്നു, എന്നാൽ ഈ സമയത്ത് ചൊവ്വ നീച രാശിയായ കർക്കിടക രാശിയിലാണെങ്കിലും ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇത് മാത്രമല്ല ജൂലൈ 1 വരെ ഈ 3 രാശിക്കാരുടെ ജീവിതത്തിൽ ചൊവ്വ നല്ല ഫലങ്ങൾ നൽകും. ഇവർക്ക് ഈ സമയം വൻ സമ്പത്തും പുരോഗതിയും ലഭിക്കും.
മേടം (Aries): മേടരാശിയിൽ ചൊവ്വയുടെ സംക്രമണം മൂലം നീചഭംഗ രാജയോഗം രൂപപ്പെടും. ഇത് ഈ രാശിക്കാർക്ക് ശക്തമായ സാമ്പത്തിക നേട്ടങ്ങൾ നൽകും. കിട്ടാനുള്ള പണം തിരികെ കിട്ടുകയും അത് വലിയ ആശ്വാസം നൽകുകയും ചെയ്യും. നിങ്ങൾ പണം സേവ് ചെയ്യും. വീട് കാർ എന്നിവ വാങ്ങാൻ യോഗം. നിങ്ങൾ വളരെക്കാലമായി കാത്തിരിക്കുന്ന ഒരു അവസരം നിങ്ങൾക്ക് ജോലിയിൽ ലഭിക്കും. വസ്തു, റിയൽ എസ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം പ്രത്യേകിച്ചും പ്രയോജനകരമാണ്.
മിഥുനം (Gemini): നീചഭംഗം രാജയോഗം മിഥുന രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇത്തരക്കാർക്ക് ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കുകായും ഈ അവസരങ്ങൾ നിങ്ങൾ നന്നായി പ്രയോജനപ്പെടുത്തുകായും ചെയ്യും. കിട്ടില്ലെന്ന് വിചാരിച്ച ധനം തിരികെ കിട്ടും. ബിസിനസുകാർക്ക് ധനം ലഭിക്കും. കുടുങ്ങിയ പണം കണ്ടെത്താനാകും. സംസാരത്തിന്റെ ശക്തിയിൽ കാര്യങ്ങൾ നടക്കും. മാധ്യമങ്ങൾ, മാർക്കറ്റിംഗ്, കല, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം പ്രത്യേകിച്ച് അനുകൂലമായിരിക്കും.
കന്നി (Virgo): ചൊവ്വയുടെ രാശിമാറ്റം മൂലം ഉണ്ടാകുന്ന നീചഭംഗ രാജയോഗം കന്നി രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. ഈ സമയം ഇവരുടെ വരുമാനം വർധിക്കാൻ സാധ്യത. പല സ്രോതസ്സുകളിൽ നിന്നും ലാഭം ഉണ്ടാകും. ബഹുമാനം ലഭിക്കും. പഴയ നിക്ഷേപങ്ങളും ഗുണം ചെയ്യും. പണം കിട്ടാനുണ്ടെങ്കിൽ അത് കിട്ടും. വ്യവസായികൾക്ക് വലിയ നേട്ടം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പുതിയ തൊഴിൽ വാഗ്‌ദാനം ലഭിക്കും. ബാങ്ക് ബാലൻസ് വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)