തിരുവനന്തപുരം: തിരുവനന്തപുരം അമരവിളയിൽ വൻ കഞ്ചാവ് വേട്ട. 10 കിലോ കഞ്ചാവുമായി രണ്ട് പേർ അമരവിള  എക്സൈസ് സംഘത്തിന്റെ പിടിയിലായി. ശാസ്താംകോട്ട സ്വദേശികളായ സിജോ കമൽ (24), സ്റ്റെറിൽ ( 22 ) എന്നിവരാണ് പിടിയിലായത്. സ്വകാര്യ വാഹനത്തിൽ കഞ്ചാവ് കടത്താൻ ശ്രമിക്കവേയാണ് ഇരുവരും പിടികൂടിയത്. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, മാരക മയക്കുമരുന്നായ എംഡിഎംയുമായി ആലപ്പുഴ കായംകുളത്ത് ​ഗുണ്ടയും പെൺസുഹൃത്തും പിടിയിലായി. ഇവരിൽ നിന്ന് 3.01 ഗ്രാം എംഡിഎംഎ പിടികൂടി. നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ മുഹമ്മദ് കുഞ്ഞ് (31), ഇയാളുടെ പെൺ സുഹൃത്ത് ഷംന (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. 


ALSO READ: MDMA seized: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ​ഗുണ്ടയും പെൺ സുഹൃത്തും അറസ്റ്റിൽ


ഒക്ടോബർ മുപ്പതിന് ഉച്ചക്ക് 2.45 ഓടെ കൃഷപുരം മേനാത്തേരി ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് ഇവർ പിടിയിലായത്. മുഹമ്മദ് കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് 1.13 ഗ്രാം എംഡിഎംഎയും ഷംന ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് 1.02 ഗ്രാം എംഡിഎംഎയും കണ്ടെത്തി. ഇരുവരും സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് 0.86 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ഇരുവരും മയക്കുമരുന്ന് വിതരണം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.


ആലപ്പുഴ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ബിനുകുമാറിന്റെയും കായംകുളം ഡിവൈ.എസ്.പി. അലക്സ് ബേബിയുടെയും മേൽനോട്ടത്തിൽ ഡാൻസാഫ് ടീമംഗങ്ങളായ എസ്.ഐ. സന്തോഷ്, എസ്.ഐ. ഇല്യാസ്, പോലീസ് ഉദ്യോഗസ്ഥരായ ഷാഫി, ഹരികൃഷ്ണൻ, അനസ്, രതീഷ്, റസീന എന്നിവരും കായംകുളം പോലീസ് സ്റ്റേഷൻ എസ്.ഐ. ഉദയകുമാർ വി, എ.എസ്.ഐ. ഉദയകുമാർ .ആർ, പോലീസുകാരായ അരുൺ, റെജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.