ബോളിവുഡിലെ സെക്സ് റാക്കറ്റിലെ കണ്ണികൾ പോലീസ് പിടിയിൽ. തിങ്കളാഴ്ചയാണ് സിനിമ മേഖലയിലെ റാക്കറ്റിനെ മുംബൈ ക്രൈംബ്രാഞ്ച് പിടികൂടിയത്. കേസിൽ നടിയും കാസ്റ്റിംഗ് ഡയറക്ടറുമായ ആരതി മിത്തലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടപാടുകാർ എന്ന നിലയിലാണ് പോലീസ് ആരതിയെ സമീപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങിനെ രണ്ട് മോഡലുകളുടെ ചിത്രങ്ങൾ ഇൻസ്പെക്ടർ മനോജ് സുതാറിന് ആരതി അയച്ചു കൊടുത്തു. ആവശ്യപ്പെട്ടത് 60000 രൂപയാണ്. ഗോരേഗാവിൽ എന്തേണ്ട സ്ഥലവും പറഞ്ഞിരുന്നു. ഇവിടെ വെച്ചായിരുന്നു അറസ്റ്റ്.റെയ്ഡിൽ  രണ്ട് മോഡലുകളെ രക്ഷപ്പെടുത്തി പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു. 15,000 രൂപ വീതം നൽകാമെന്ന് ആരതി വാഗ്ദാനം ചെയ്തതായി മോഡലുകൾ പോലീസിനെ അറിയിച്ചു.


ALSO READ : Vande Bharat Kerala : കേരള മണ്ണിൽ വന്ദേഭാരത്; കാണാം ചിത്രങ്ങൾ


രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് സംഘം ഒരു ടീം ഉണ്ടാക്കി കസ്റ്റമർ എന്ന നിലയിൽ ആരതിയെ സമീപിച്ചത്. വിവിധ പ്രോജക്ടുകൾക്കിടെ മോഡലുകളെ കണ്ടെത്തിയ ആരതി
വേശ്യാവൃത്തിയിൽ ഏർപ്പെടാൻ നല്ല പണം വാഗ്ദാനം ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. കേസി കൂടുതൽ അന്വേഷണം നടന്നു വരികയാണ്.


കാസ്റ്റിംഗ് ഡയറക്ടർ എന്നതിലുപരി ഒരു അഭിനേത്രി കൂടിയാണ് ആരതി. വിവിധ ടെലിവിഷൻ ഷോകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. രാജശ്രീ താക്കൂർ ആണ് ഷോയിലെ നായിക. താൻ ആർ മാധവനൊപ്പം ഒരു സിനിമയുടെ ചിത്രീകരണത്തിലാണെന്ന് ആരതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.