നാല് വയസ്സുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്റ്റിൽ. ബെംഗളൂരുവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ മൈൻഡ്‌ഫുൾ എഐ ലാബിന്റെ സിഇഒ സുചന സേത്ത് ആണ് അറസ്റ്റിലായത്. 39കാരിയായ സുചന സേത്ത് ​ഗോവയിൽ വച്ചാണ് മകനെ കൊലപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരി ആറിന് മകനോടൊപ്പം വിമാനത്തിൽ ഗോവയിൽ എത്തിയ സുചന രണ്ട് ദിവസത്തിന് ശേഷം ഹോട്ടലിൽ നിന്ന് ചെക്ക്ഔട്ട് ചെയ്യാൻ തീരുമാനിച്ചു. യുവതി വളരെ വ്യ​ഗ്രതയിലായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. തനിക്ക് ബെംഗളൂരുവിലേക്ക് ഒരു ടാക്സി ബുക്ക് ചെയ്യാൻ ഹോട്ടൽ ജീവനക്കാരോട് യുവതി അഭ്യർഥിച്ചു.


ALSO READ: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു; കുത്തിയത് കോടതി വെറുതെവിട്ട അർജുന്‍റെ ബന്ധു


എന്നാൽ, സമയലാഭത്തിന് വിമാനത്തിൽ യാത്ര ചെയ്യാൻ ഹോട്ടൽ റിസപ്ഷനിസ്റ്റ് ഉപദേശിച്ചെങ്കിലും റോഡ് യാത്ര മതിയെന്ന് അവർ നിർബന്ധിക്കുകയായിരുന്നു. സിഇഒയുടെ നിർബന്ധത്തിന് വഴങ്ങി റിസപ്ഷനിസ്റ്റ് ഒരു ടാക്സി ബുക്ക് ചെയ്തു. മുറിയിൽ നിന്ന് ഒരു ബ്രീഫ് കേസുമായാണ് അവർ ഇറങ്ങി വന്നത്.


അവർ പോയതിന് ശേഷം റൂം ബോയ് അവർ താമസിച്ചിരുന്ന മുറി വൃത്തിയാക്കുന്നതിന് പോയപ്പോൾ തറയിൽ രക്തം പുരണ്ട തുണിക്കഷ്ണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ യുവതി മകനൊപ്പമാണ് എത്തിയതെന്നും എന്നാൽ തനിച്ചാണ് പോയതെന്നും ഹോട്ടൽ ജീവനക്കാർ മനസ്സിലാക്കി. ഉടനെ ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.