Vandiperiyar rape-murder case: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു; കുത്തിയത് കോടതി വെറുതെവിട്ട അർജുന്‍റെ ബന്ധു

Vandiperiyar Pocso Case: പ്രത്യേക പോക്സോ കോടതി വെറുതെവിട്ട അർജുന്‍റെ ബന്ധു പാൽരാജ് ആണ് കുത്തിയത്. പെൺകുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 6, 2024, 12:57 PM IST
  • വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ തെളിവുകളുടെ അഭാവത്തിലാണ് പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടത്
  • 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറ് വയസുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയത്
Vandiperiyar rape-murder case: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു; കുത്തിയത് കോടതി വെറുതെവിട്ട അർജുന്‍റെ ബന്ധു

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു. വണ്ടിപ്പെരിയാർ ടൗണിൽവച്ചാണ് കുത്തേറ്റത്. കേസിൽ പ്രത്യേക പോക്സോ കോടതി വെറുതെവിട്ട അർജുന്‍റെ ബന്ധു പാൽരാജ് ആണ് കുത്തിയത്. പെൺകുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ തെളിവുകളുടെ അഭാവത്തിലാണ് പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടത്. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറ് വയസുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയത്.

കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയില്‍ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. അർജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല. ഇതേ തുടർന്ന് കോടതി അർജുനെ വെറുതെവിടുകയായിരുന്നു.

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ; പിടിയിലായത് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ

ഇടുക്കി: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഝാർഖണ്ഡ്‌ സ്വദേശിയും ചിറ്റിവാര എസ്റ്റേറ്റിലെ തൊഴിലാളിയുമായ സെലയ് ആണ് പോലീസിന്റ പിടിയിലായത്. ഒളിവിൽ പോയ പ്രതിയും ഭാര്യയും തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ ബോഡിമെട്ട് ചെക്ക്പോസ്റ്റിൽ വച്ച് പോലീസ് പിടികൂടുകയായിരുന്നു.

ശാന്തൻപാറ പോലീസാണ് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. ആറു ദിവസം മുൻപാണ് ഝാർഖണ്ഡ്‌ സ്വദേശിനിയായ 12 വയസുകാരിയെ 35 വയസുകരനായ സെലയ് പീഡിപ്പിച്ചത്. വീട്ടിൽ ഒറ്റക്കായിരുന്ന കുട്ടിയെ സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

വയറു വേദന അനുഭവപ്പെട്ടതോടെയാണ് കുട്ടി മാതാപിതാക്കളോട് സംഭവം പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ സ്റ്റേഷനിലെത്തി പരാതി നൽകി. ഇതോടെ പ്രതിയെ തേടി പോലീസ് എസ്റ്റേറ്റിലെത്തിയെങ്കിലും ഭാര്യയുമൊത്തി സെലയ് ഒളിവിൽ പോയി. ദേവികുളം മൂന്നാർ പോലീസ് സംയുക്തമായി പരിശോധനകൾ ആരംഭിച്ചെങ്കിലും ഇവരെ കണ്ടത്താൻ സാധിച്ചില്ല.

ഇതോടെ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഭാര്യയുമായി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ ബോഡിമെട്ടിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഇയാളുടെ ഭാര്യയെ വാഹനത്തിൽ കണ്ടെത്തി.

ഇതോടെ പ്രതി സമീപത്തെ റോഡിലൂടെ ബോഡി നായ്ക്കന്നൂർ പ്രദേശത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടുകയായിരുയായിരുന്നു. മൂന്നാർ സ്റ്റേഷനിൽ എത്തിച്ച പ്രതിയെ തെളിവെടുപ്പിനായി എസ്റ്റേറ്റിലേക്ക് കൊണ്ടുപോകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News