മലപ്പുറം: സ്വർണം വാങ്ങിയ ശേഷം ഓൺലൈനായി പണം നൽകിയെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അരീക്കോട് കുഴിമണ്ണ സ്വദേശി ശബീറലി (30) ആണ് തിരൂരങ്ങാടി പോലീസിന്റെ പിടിയിലായത്. ചെമ്മാട് പരപ്പനങ്ങാടി റോഡിലെ ഒരു ജ്വല്ലറിയിൽ നിന്നും ഇയാൾ പതിനൊന്നര പവൻ സ്വർണം വാങ്ങി. ശേഷം എൻ ഇ എഫ് ടി വഴി പണം അടച്ചുവെന്ന് കാണിച്ച് സ്വർണവും കൊണ്ട് ഇയാൾ കടന്നുകളയുകയായിരുന്നു. എന്നാൽ പിന്നീടുള്ള പരിശോധനയിൽ തങ്ങൾക്ക് പണം ലഭിച്ചിട്ടില്ല എന്ന് ജ്വല്ലറിക്കാർക്ക് മനസിലായതോടെയാണ് തട്ടിപ്പ് ആയിരുന്നുവെന്ന് മനസിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് ജ്വല്ലറി ഉടമ പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യത്തിൽ നിന്ന് പ്രതി സഞ്ചരിച്ച കാറിന്റെ നമ്പർ കണ്ടെത്തുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ കോഴിക്കോട് നിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ഇമുമ്പും വേങ്ങരയിൽ ഒരു ജ്വല്ലറിയിൽ സമാനമായ രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.


Crime: അമ്മയെ മുറിയിൽ പൂട്ടി ഇട്ടു; ഭിന്നശേഷിക്കാരിയെ ബലാത്സംഗംചെയ്തു


വൃദ്ധയായ അമ്മയെ മുറിയിൽ പൂട്ടി ഇട്ട ശേഷം ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗംചെയ്തു. തൊടുപുഴയ്ക്കടുത്ത് കരിങ്കുന്നത്താണ്‌ നാല്പത്തിയാറുകാരി പീഡനത്തിന് ഇരയായത്. സംഭവത്തിൽ കരിങ്കുന്നം സ്വദേശി മനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ മാർച്ച് 29 മുതല്‍ ഏപ്രില്‍ നാലുവരെ നിരവധി തവണ ഭിന്നശേഷിക്കാരിയായ മകളെ  മനു പീഡനത്തിനിരയാക്കിയെന്നായിരുന്നു  കരിംകുന്നം സ്വദേശിനിയായ 76 കാരി അമ്മയുടെ പരാതി.


വീട്ടിലെ അറ്റകുറ്റ പണിക്കായി എത്തിയതായിരുന്നു പ്രതി. ഇയാൾ വീട്ടിലെത്തിയപ്പോൾ വൃദ്ധയായ അമ്മയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തുടർന്ന് അമ്മയെ അടുത്ത മുറിയിൽ പൂട്ടി ഇട്ട ശേഷം മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അവശനിലയിലായ മകളെ അമ്മ തന്നെയാണ് തൊടുപുഴയിലുള്ള ആശുപത്രിയിൽ എത്തിച്ചത്. 


വീടിന്റെ അയൽപക്കത്ത് മറ്റ് വീടുകൾ ഇല്ലാതിരുന്നതിനാൽ മറ്റാരും സംഭവം അറിഞ്ഞിരുന്നില്ല. യുവതിയുടെ അമ്മ  എതിര്‍ത്തപ്പോള്‍ ആണ്  വീടിന്‍റെ ഒരു മുറിയില്‍ അമ്മയെ പൂട്ടിയിട്ട ശേഷം പീഡനം നടത്തിയത്. തുടർന്ന് അമ്മ  കരിംകുന്നം പോലീസിനും തൊടുപുഴ  ഡിവൈഎസ്പിയ്ക്കും നൽകിയ പരാതിയെ തുടർന്നാണ് പ്രതിയായ മനു അറസ്റ്റിലാകുന്നത്.


മജിസ്ട്രേറ്റിന്‍റെ മുന്നിലും അമ്മയും മകളും മൊഴി  നല്‍കി. ബലാൽസംഗം, ഭവനഭേദനം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതി മനുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.