ന്യൂഡൽഹി: കുപ്രസിദ്ധ അധോലോക നേതാവ് ഛോട്ടാ രാജൻ (Chhota Rajan) കോവിഡ് ഭേദമായി ആശുപത്രി വിട്ടു. ഡൽഹി എയിംസിലായിരുന്നു കോവിഡ് മൂർച്ഛിച്ചതിനെ തുടർന്ന് ചോട്ടായെ ചികിത്സിച്ചിരുന്നത്. രോഗം ഭേദമായതോടെ തിഹാർ ജയിലിലേക്ക് മാറ്റി.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ മുക്തനായതിനെ തുടർന്ന് അധോലോക നേതാവ് ഛോട്ടാ രാജൻ ആശുപത്രി വിട്ടു. തിഹാർ ജയിലിലേക്കാണ്  മടങ്ങിയത്. ഏപ്രിൽ 22നാണ് രാജൻ കോവിഡ് (Covid19) പോസിറ്റീവാകുന്നത്. തുടർന്ന് ഏപ്രിൽ 24-ന് ആശുപത്രിയിലേക്ക് മാറ്റി.


ALSO READ : Eid-ul-Fitr 2021 : മാസപ്പിറ കണ്ടില്ല, കേരളത്തിൽ ചെറിയ പെരുന്നൾ വ്യാഴാഴ്ച


പിന്നീടാണ് രാജൻ മരിച്ചുവെന്ന വാർത്തകൾ പരന്നത്. എന്നാൽ എയിംസ് (AIMS) അധികൃതർ ഇത് നിഷേധിച്ചിരുന്നു.മുംബൈ അധോലോകത്തെ നിയന്ത്രിച്ചിരുന്ന കുറ്റവാളികളിലൊരാളാണ് രാജേന്ദ്ര സദാശിവ നിഖാൽജെയെന്ന ഛോട്ടാ രാജൻ. 


ALSO READ : Bank Holidays: മെയിൽ ഈ 7 ദിവസങ്ങൾ ബാങ്കുകൾക്ക് അവധിയായിരിക്കും, ശ്രദ്ധിക്കുക


 ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന രാജനെ 2015ലാണ് ബാലി പോലീസ് അറസ്റ്റ് ചെയതത്. തിഹാറിലെ അതീവ സുരക്ഷാ ജയിലിലാണ് രാജനെ പാർപ്പിച്ചിരിക്കുന്നത്. 2015ൽ ഇന്തോനേഷ്യയിലെ ബാലിയിൽ നിന്നാണ് ഛോട്ടാ രാജൻ അറസ്റ്റിലാവുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക