Child Missing Case: തിരുവനന്തപുരം പേട്ടയിൽ നിന്നും 2 വയസുകാരിയെ തട്ടിക്കൊണ്ടു പോയതായി പരാതി
Child Missing in Thiruvananthapuram: മാതാപിതാക്കൾ ഒരു മണിയോടെ ഉണർന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം അറിയുന്നത്. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്നും 2 വയസുള്ള പെൺകുടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടു പോയതെന്ന് പരാതി നൽകിയിരിക്കുന്നത്.
Also Read: പുൽപ്പള്ളി സംഘർഷം: രണ്ടുപേർ അറസ്റ്റിൽ
സംഭവം നടന്നത് ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു. കുട്ടി മൂന്നു സഹോദരങ്ങൾക്കൊപ്പമാണ് ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞത്. ഇതിനിടയിൽ മാതാപിതാക്കൾ ഒരു മണിയോടെ ഉണർന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം അറിയുന്നത്. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശാധന നടത്തുന്നുണ്ടെങ്കിലും ഇതുവരെ കുട്ടിയെ കണ്ടെത്തിയിട്ടില്ല എന്നാണ് വിവരം. സംഭവത്തിൽ ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. എന്തോ എന്തോ ശബ്ദം കേട്ട് ഉണർന്ന ദമ്പതികളാണ് തങ്ങൾ എണീറ്റപ്പോൾ സ്‌കൂട്ടറിൽ രണ്ടുപേർ പോകുന്നത് കണ്ടതെന്ന് മൊഴി നൽകിയത്. അവരായിരിക്കണം കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതെന്നാണ് മാതാപിതാക്കൾ പറയുന്നത്.
Also Read: 18 വര്‍ഷങ്ങൾക്ക് ശേഷം രാഹു-സൂര്യ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സർവ്വവിധ ഐശ്വര്യങ്ങളും!
ഇവർ ഹൈദ്രബാദ് എൽ പി നഗർ സ്വദേശികളാണ്. അമർദ്വീപ്-റമീനദേവി ദമ്പതികളുടെ മകളാണ് കാണാതായ മേരി എന്നുവിളിക്കുന്ന പെൺകുട്ടി. ഇവർക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. ഇക്കൂട്ടത്തിൽ നിന്നാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചുവരുന്നുണ്ട്. പേട്ടയിൽ വര്ഷങ്ങള്ക്കി ഇവർ റോഡരികിൽ തമ്പടിച്ചു താമസിച്ചു വരികയായിരുന്നു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.