ലഖ്നൗ: ഉത്തർപ്രദേശിലെ ചിത്രകൂട് (Chitrakood) ജയിലിൽ നടന്ന വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു(Killed). വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ​ഗുണ്ടാനേതാവ് മുകിംകാല, മെരാജുദ്ദീൻ, വെടിവെയ്പ്പ് നടത്തിയ അൻഷു ദിക്ഷിത് എന്നിവരാണ് കൊല്ലപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്തേവാസികളിലൊരാളായ അൻഷു ദിക്ഷിത് മുകിം കാലയെയും മൊരാജുദ്ദീനെയും വെടിവെയ്ക്കുകയായിരുന്നു. ജയിൽ അധികൃതർ നടത്തിയ വെടിവെയ്പ്പിലാണ് അൻഷു ദിക്ഷിത് കൊല്ലപ്പെട്ടത്. അന്തേവാസികൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിലേക്ക് (Attack) നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.


ALSO READ: Covid 19 ചികിത്സയിലിരിക്കെ നഴ്‌സിന്റെ പീഡനത്തെ തുടർന്ന് യുവതി മരണപ്പെട്ടു


അന്തേവാസികൾ തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ ജയിൽ ഉദ്യോ​ഗസ്ഥൻ (Officer) ഇടപെടുകയായിരുന്നു. എന്നാൽ ഉദ്യോ​ഗസ്ഥന്റെ തോക്ക് കൈവശപ്പെടുത്തിയ അൻഷു ദിക്ഷിത് രണ്ട് പേരെ വെടിവെച്ച് കൊലപ്പെടുത്തി. അഞ്ച് അന്തേവാസികളെ തടവിലാക്കിയ അൻഷു ഇവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.ജില്ലാ മജിസ്ട്രേറ്റും ചിത്രകൂട് എസ്പിയും സംഭവസ്ഥലത്ത് എത്തിയെങ്കിലും അൻഷു കീഴടങ്ങിയില്ല. തുടർന്ന് പൊലീസ് ഉദ്യോ​ഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിലാണ് അൻഷു  ദിക്ഷിത് കൊല്ലപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക