New Delhi : Chhattisgarh ൽ 22 ജവാനന്മാരെ കൊലപ്പെടുത്തിയ സംഭവത്തിനെടെ നക്സലേറ്റുകൾ തട്ടികൊണ്ടു പോയ CRPF ഉദ്യോഗസ്ഥനെ മോചിപ്പിച്ചു. Jammu സ്വദേശിയായ Rakeshwar Singh Manhas നെയാണ് മാവോയിസ്റ്റുകൾ വിട്ടയച്ചത്. ഈ കാഴിഞ്ഞ ഏപ്രിൽ നാലിനായുരുന്ന ഛത്തീസ്ഡഡിലെ ബിജപൂരിൽ സരുക്ഷ ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകൾ ആക്രമിക്കുന്നത്.
#WATCH "Today is the happiest day of my life. I always remained hopeful of his return," says Meenu, the wife of CRPF jawan Rakeshwar Singh Manhas, on the release of her husband by Naxals in Chhattisgarh
Manhas was kidnapped by Naxals during the Bijapur attack on April 3 pic.twitter.com/SqeQGRKGAb
— ANI (@ANI) April 8, 2021
തന്റെ ജീവതത്തിലെ ഏറ്റവും സന്തോഷകരമായി ദിനമാണ് ഇന്ന്, തന്റെ ഭർത്താവിന്റെ തിരിച്ചവരുമെന്ന് ആത്മാവിശ്വാസത്തിലായിരുന്നു സർക്കാരിന് നന്ദി അറിയിക്കുന്ന എന്ന് സിആർപിഎഫ് ജവാന്റെ ഭാര്യ മീനു പറഞ്ഞു. നക്സലേറ്റുകളിൽ നിന്ന് മോചിപ്പിച്ച ജവാനെ ബിജാപൂരിലെ സിആർപിഎഫ് ക്യാമ്പിലെത്തിച്ചു.
Chhattisgarh: CoBRA jawan Rakeshwar Singh Manhas brought to CRPF camp, Bijapur after he was released by Naxals pic.twitter.com/L1FKSCtVnb
— ANI (@ANI) April 8, 2021
ALSO READ : കണ്ണിൽ ഒരുതരി ഭയമില്ല, നിശ്ചലമായി ചിരിച്ച് സി.ആർ.പി.എഫ് ജവാൻ- ചിത്രങ്ങൾ പുറത്ത് വിട്ട് മാവോയിസ്റ്റുകൾ
ജവാൻ നക്സലേറ്റുകളുടെ പക്കൽ സുരക്ഷിതനായി തന്നെയുണ്ടെന്ന് കഴിഞ്ഞ ദിവസം ബിജപൂരിലെ പ്രദേശിക മാധ്യമപ്രവർത്തകൻ വഴി മാവോവാദികൾ അറിയിച്ചുരുന്നു. എന്നാൽ ഔദ്യോഗികമായ മോവോവാദികളുടെ പക്കൽ നിന്ന് വിവരം ലഭിക്കാത്തതിനാൽ ബസ്തർ റേഞ്ച് ഐജി ഇക്കാര്യം നിഷേധിച്ചിരുന്നു.
രാകേശ്വർ സിങ്ങിനെ മോചിപ്പിക്കാനായി മധ്യസ്ഥ ശ്രമങ്ങൾ വേണമെന്നും മാവോയിസ്റ്റുകൾ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ ഭാഗമായി മധ്യസ്ഥനെ നിയമിക്കാൻ സിആർപിഎഫ് തന്നെ നടപടികൾ ആരംഭിച്ചിരുന്നു.
#WATCH CoBRA jawan Rakeshwar Singh Manhas being released by Naxals in Chhattisgarh, today evening
(Video source: Ganesh Mishra, a journalist from Bijapur) pic.twitter.com/0mv0ErqyKw
— ANI (@ANI) April 8, 2021
എന്നാൽ മദ്ധ്യസ്ഥൻ ആരാണ് എന്നത് സംബന്ധിച്ച് ഇപ്പോഴും രഹസ്യമായി തന്നെ വിവരങ്ങൾ സി.ആർ.പി.എഫ് സൂക്ഷിക്കുന്നുണ്ട്. ജവാനെ പാർപ്പിച്ചിരിക്കുന്ന മേഖലയും സി.ആർ.പി.എഫ് രഹസ്യമായി നിരീക്ഷിക്കുകയായരുന്നു. അതിന് ശേഷമായിരുന്നു മോചനം.
ജമ്മുകാശ്മീർ സ്വദേശിയാണ് മൻഹാസ്. അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൻഹാസിൻറെ ഗ്രാമവാസികളും ബന്ധുക്കളും ചേർന്ന് ജമ്മു-അഖ്‌നൂർ ദേശീയപാത നാട്ടുകാർ ഉപരോധിച്ചു. നേരത്തെ മൻഹാസിൻറെ മകളുടെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.