കോഴിക്കോട് : ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലായ സാഹിത്യകാരന്‍ സിവിക് ചന്ദ്രന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണകുമാറാണ് ജാമ്യം അനുവദിച്ചത്.  അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യം അറിയിക്കുന്ന സമയത്ത് ഹാജരാകണെന്ന് ഉപാധിയോടെയാണ് കോടതി സിവിക് ചന്ദ്രന് ജാമ്യം നൽകിയത്. ഹൈക്കോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയ സാഹചര്യത്തിൽ ഒക്ടോബർ 25 ഇന്ന് രാവിലെ സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്പിക്ക് മുന്നിൽ കീഴടങ്ങിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലും വൈദ്യ പരിശോധനയ്ക്കും ശേഷമാണ് സിവിക്കിനെ  ജില്ലാ കോടതിയിൽ ഹാജരാക്കിയത്. വൈകിട്ടോടെ ജാമ്യം ലഭിക്കുകയും ചെയ്തു.


ALSO READ : തൃശൂരില്‍ എംഡിഎംഎയും കഞ്ചാവുമായി രണ്ട് കേസുകളിൽ ഏഴ് യുവാക്കൾ പിടിയിൽ


2022 ഏപ്രില്‍ 17ന് പുസ്തക പ്രകാശന ചടങ്ങിനെത്തിയ യുവ എഴുത്തുകാരിക്ക് നേരെ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സിവിക്കിന് ആദ്യം മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇത് ഹൈക്കോടതി റദ്ദാക്കിയതോടെ സിവിക്കിന്റെ കീഴടങ്ങൽ. 


ലൈംഗിക അതിക്രമത്തിനൊപ്പം പട്ടികജാതി പീഡന നിരോധന നിയമം പ്രകാരമുള്ള വകുപ്പുകള്‍ കേസില്‍ ചേര്‍ത്തിട്ടുണ്ട്. സിവിക് ചന്ദ്രനെതിരേ രണ്ട് പീഡന കേസുകളാണ് കൊയിലാണ്ടി പോലിസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ മറ്റൊരു യുവ എഴുത്തുകാരി നല്‍കിയ ലൈംഗിക അതിക്രമ കേസില്‍ സിവിക്കിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.