കൊച്ചി : കാലടിയിൽ ഇതരസംസ്ഥന തൊഴിലാളികൾ തമ്മിൽ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. പശ്ചിമ ബംഗൾ സ്വദേശി കമൽ ആണ് മരിച്ചു. സംഭവത്തിൽ അസാം സ്വദേശി പ്രാഞ്ചിയെ കാലടി പോലീസ് കസ്റ്റഡയിൽ എടുത്തു. ഇന്നലെ ജൂൺ 26 വൈകിട്ട് ആറ് മണിയോടെ കാലടി ജംങ്ഷന് സമീപമാണ് കത്തികുത്ത് നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുത്തേറ്റ കമൽ ഉടൻ ഓട്ടോറിക്ഷയിൽ കറയി സമീപത്തെ മറ്റൂർ സർക്കാർ ആശുപത്രിയിലേക്ക് ചികിത്സ തേടി പോയെങ്കിലും ഞായറാഴ്ച്ചയായതിനാൽ ആശുപത്രി അവധിയായിരുന്നു. ഉടൻ കമൽ ഓടി അശുപത്രിയിൽ നിന്നും പുറത്തിറങ്ങി. തുടർന്ന് റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ശേഷം റോഡിലൂടെ വന്ന കാറിന് മുൻപിലാണ് കമൽ വീണു.


ALSO READ : കൊലക്കേസിൽ ശിക്ഷവിധിക്ക് പിന്നാലെ മുങ്ങിയ വനിത കുറ്റവാളി 27 വർഷത്തിന് ശേഷം പിടിയിൽ


നാട്ടുകാരും കാർ ഡ്രൈവറും വാഹനാപകടമാണെന്നാണ് കരുതിയത്. ഉടൻ മറ്റൊരു വാഹനത്തിൽ കയറ്റി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമാ