Crime: ഇടുക്കിയിൽ ഗാനമേളക്കിടെ സംഘര്‍ഷം; തടയാന്‍ എത്തിയ പോലീസ് സംഘത്തിന് നേരെ അതിക്രമം
Crime news in Kerala: നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. അക്രമം നടത്തിയ എട്ട് പേരെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികളെ പിടികൂടാന്‍ കട്ടപ്പന ഡിവൈഎസ്പി നിര്‍ദേശം നല്‍കി.
ഇടുക്കി: ഇടുക്കി വലിയ തോവാളയില്‍ ഗാനമേള നടക്കുന്നതിനിടെ സംഘര്‍ഷം തടയാന്‍ എത്തിയ പോലിസ് സംഘത്തിന് നേരെ അതിക്രമം. നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. അക്രമം നടത്തിയ എട്ട് പേരെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികളെ പിടികൂടാന്‍ കട്ടപ്പന ഡിവൈഎസ്പി നിര്‍ദേശം നല്‍കി.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗാനമേള കാണാന്‍ എത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇവരെ പിരിച്ച് വിടാന്‍ പോലീസ് ശ്രമിയ്ക്കുന്നതിനിടെ, ഒരു സംഘം ആളുകള്‍ പോലീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ബിപിന് പരിക്കേറ്റു.
അക്രമികള്‍ ബിപിന്റെ യൂണിഫോമും നെയിം പ്ലേറ്റും വലിച്ചു കീറി, വാച്ചും തകര്‍ത്തു. പരിക്കേറ്റ പോലീസുകാരൻ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷം നടക്കുന്നതറിഞ്ഞ് എത്തിയ നെടുങ്കണ്ടം സിഐ ബിഎസ് ബിനുവിനെ, വാഹനത്തില്‍ നിന്ന് ഇറങ്ങാനും അക്രമികള്‍ സമ്മതിച്ചില്ല. ചിലര്‍ പോലീസ് വാഹനം തീയിടാന്‍ ആക്രോശിച്ചതോടെ, ലാത്തി വീശി പോലീസ് ഇവരെ ഓടിയ്ക്കുകയായിരുന്നു. അക്രമണം നടത്തിയവരില്‍ എട്ട് പേരെ പോലിസ് തിരിച്ചറിഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...