പത്തനംതിട്ട: ടച്ചിങ്ങ്‌സ് എടുത്തതിനെ ചൊല്ലിയുള്ള തർക്കം ഒടുവിൽ കലാശിച്ചത് കൂട്ടയടിയിൽ. പത്തനംത്തിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെഅമല ബാറിന് മുന്നിലാണ് സംഘര്‍ഷം ഉണ്ടയത്. മദ്യപിച്ച് ബാറില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് മൂന്നംഗങ്ങൾ ഉൾപ്പെടുന്ന രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഛർദ്ദിയും വയറിളക്കവും; കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ 338 പേർ ചികിത്സയിൽ


സംഭവം നടന്നത് തിങ്കളാഴ്ച രാത്രി 9:15 നായിരുന്നു.  തര്‍ക്കത്തിനിടയില്‍ ഹെല്‍മറ്റ് ഉപയോഗിച്ച് യുവാക്കളുടെ തലയ്ക്കടിച്ചു. ഒരാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുമുണ്ട്.  പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുൺ, ശ്യാം എന്നിവര്‍ക്കായിരുന്നു മർദനമേറ്റത്. നന്നുവക്കാട് സ്വദേശികളായ ഷിജു പി. ജോസ്, അഭിലാഷ്, ഷിബു എന്നിവർ ചേർന്നാണ് ഇവരെ മർദിച്ചത്.  മേശ മാറി ടച്ചിങ്സ് എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടയടിയിലേക്ക് നയിച്ചതെന്നാണ് വിവരം.  ഇവർ ബാറിനുള്ളിൽ അടിയുണ്ടാക്കിയതോടെ ജീവനക്കാർ ഇടപെട്ട് ഇവരെ പുറത്താക്കി. തുടർന്നാണ് ബാറിന് പുറത്തുവെച്ച് ഇവർ പരസ്പരം ഏറ്റുമുട്ടിയതെന്നാണ് വിവരം.


Also Read: ഇക്കാര്യങ്ങൾ സ്വപ്നങ്ങളിൽ കാണുന്നത് പെട്ടെന്ന് വിവാഹം നടക്കുമെന്നതിന്റെ സൂചന, അറിയാം...


സംഭവം അറിഞ്ഞെത്തിയ പോലീസ് യുവാക്കളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനമേറ്റവര്‍ ആശുപത്രിയിലും ബഹളമുണ്ടാക്കിയതായിട്ടാണ് റിപ്പോർട്ട്.  ഇതിനിടയിൽ ഹെൽമറ്റ് ഉപയോ​ഗിച്ച് യുവാക്കളെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദനമേറ്റ് രണ്ട് യുവാക്കൾ ബോധരഹിതരായി നിലത്തുവീണിരുന്നു. ഹെൽമറ്റ് ഉപയോഗിച്ചുള്ള അടിയേറ്റ് ഒരാളുടെ തലയ്ക്ക് പൊട്ടലുണ്ട്. മൂന്നം​ഗസംഘത്തിലെ ഒരാൾ നിലത്തുവീണ് കിടക്കുന്നതും രണ്ട് യുവാക്കളുടെ തലയിൽ ഹെൽമറ്റ് ഉപയോ​ഗിച്ച് അടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.  ഇതിനു പുറമെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട്, ചത്തുപോകത്തേയുള്ളൂ എന്ന് ദൃക്സാക്ഷികൾ പറയുന്നതും വീഡിയോയിലൂടെ നിങ്ങൾക്ക്  കേൾക്കാണ് കഴിയും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.