Dream Astrology: വിവാഹമെന്ന സ്വപ്‍നം ഒട്ടുമിക്ക യുവതീയുവാക്കളുടേയും വലിയൊരു ആഗ്രഹം തന്നെയാണ്. ഇതിനായി ഇവർ പല പദ്ധതികളും ആസൂത്രണം ചെയ്യാറുമുണ്ട്. വിവാഹദിനം മുതൽ ഭാവി ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിനെ കുറിച്ചും ഇവർ സ്വപ്നം കാണാറുമുണ്ട്. ജീവിത പങ്കാളിയെ കുറിച്ച് ഒരുപാട് പ്രതീക്ഷകളും ഇവർക്കുണ്ടാകാം.
Also Read: ചൊവ്വ വ്യാഴ സംഗമത്തോടെ ഈ രാശിക്കാർക്ക് ലഭിക്കും അപാര ധനം!
വിവാഹവുമായി ബന്ധപ്പെട്ട സ്വപ്നങ്ങൾ സ്വപ്ന ശാസ്ത്രത്തിൽ വിശദമായി വിവരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ചിലതരം സ്വപ്നങ്ങൾ കാണുന്നത് ആ വ്യക്തിയുടെ വിവാഹം ഉടൻ നടക്കുമെന്ന സൂചനയാണ് നൽകുന്നതും. വിവാഹവുമായി ബന്ധപ്പെട്ട സ്വപ്നങ്ങളെക്കുറിച്ചും അവയുടെ അർത്ഥത്തെക്കുറിച്ചും അറിയാം...
Aslo Read:
ഈ സ്വപ്നങ്ങൾ വിവാഹത്തെ സൂചിപ്പിക്കുന്നു
സ്വപ്നത്തിൽ മഴവില്ല് കാണുന്നത്: സ്വപ്നത്തിൽ മഴവില്ല് കാണുന്നത് വിവാഹം കഴിക്കാനുള്ള ആഗ്രഹം ഉടൻ പൂർത്തീകരിക്കാൻ കഴിയും എന്ന സൂചനയാണ്
സ്വപ്നത്തിൽ മയിൽപ്പീലി കാണുന്നത്: സ്വപ്നത്തിൽ മയിൽപ്പീലി കാണുന്നത് നിങ്ങൾ ഉടൻ വിവാഹിതരാകുമെന്നും നിങ്ങളുടെ ഭാവി ജീവിതം സന്തോഷകരമാകുമെന്നുമുള്ളതിന്റെ സൂചനയാണ്.
സ്വപ്നത്തിൽ നൃത്തം ചെയ്യുന്നത്: സ്വപ്നത്തിൽ നിങ്ങൾ നൃത്തം ചെയ്യുന്നതും ഉടനെയുള്ള വിവാഹത്തിനുള്ള സൂചനയാണ്.
സ്വപ്നത്തിൽ മനോഹരമായ വസ്ത്രങ്ങൾ കാണുന്നത്: ഒരു ആൺകുട്ടി സ്വപ്നത്തിൽ മനോഹരമായ വർണ്ണാഭമായ വസ്ത്രങ്ങൾ കാണുന്നുവെങ്കിൽ, അയാൾക്ക് വളരെ സുന്ദരിയായ ഭാര്യയെ ലഭിക്കുമെന്നതിന്റെയും ദാമ്പത്യ ജീവിതം സുഖകരമായിരിക്കും എന്നതിന്റെയും സൂചനയാണ്.
സ്വപ്നത്തിൽ സ്വർണ്ണാഭരണങ്ങൾ കാണുന്നത്: സ്വപ്നത്തിൽ സ്വർണ്ണാഭരണങ്ങൾ കാണുകയോ അല്ലെങ്കിൽ ആരെങ്കിലും സ്വർണ്ണാഭരണങ്ങൾ സമ്മാനിക്കുന്നതോ കണ്ടാൽ ആ പെൺകുട്ടിയുടെ വിവാഹം ഒരു സമ്പന്ന കുടുംബത്തിൽ നടക്കുമെന്നതിന്റെ സൂചനയാണ്.
സ്വപ്നത്തിൽ തേൻ കഴിക്കുന്നത്: സ്വപ്നത്തിൽ തേൻ കഴിക്കുന്നത് കണ്ടാൽ കുടുംബത്തിൽ ആരുടെയെങ്കിലും വിവാഹം ഉടൻ ഉറപ്പിക്കാൻ പോകുന്നു എന്നാണ്.
(Dislaimer:: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.