ഹൈദരാബാദ്: പത്താം ക്ലാസുകാരിയെ അഞ്ച് സഹപാഠികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ബലാത്സം​ഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ഇത് ഉപയോ​ഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹൈദരാബാദിലെ ഹയത്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഓഗസ്റ്റിലാണ് ലൈംഗികാതിക്രമം നടന്നത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇപ്പോൾ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലൈംഗികാതിക്രമം മൊബൈലിൽ പകർത്തിയ പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി, ആരോടെങ്കിലും വെളിപ്പെടുത്തിയാൽ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്ത് പത്ത് ദിവസത്തിന് ശേഷം ഇവർ വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് പ്രതികൾ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.


ALSO READ: ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കുന്നംകുളത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ


ഇതോടെയാണ് രക്ഷിതാക്കൾ വിവരമറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രായപൂർത്തിയാകാത്ത അഞ്ച് വിദ്യാർഥികളെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവർക്കെതിരെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.