ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കുന്നംകുളത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കോൺഗ്രസ് നേതാവ് മാനസിക വൈകല്യമുള്ള യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 02:04 AM IST
  • വീട്ടിൽ ആരുമില്ലാത്തെ സമയത്ത് യുവതിയോട് സുരേഷ് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു.
  • സംഭവത്തിൽ പോലീസ് കേസെടുത്തതറിഞ്ഞതോടെ മാസങ്ങളായി പ്രതി ഒളിവിലായിരുന്നു
ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കുന്നംകുളത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

തൃശൂർ : മനോവൈകല്യം ബാധിച്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കുന്നംകുളത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കുന്നംകുളം നഗരസഭ മുൻ അംഗവും കോൺഗ്രസ് ആർത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസിഡണ്ടുമായ ആർത്താറ്റ് പുളിക്കപറമ്പിൽ സുരേഷിനെയാണ്കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ആരുമില്ലാത്തെ സമയത്ത് യുവതിയോട് സുരേഷ് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു.

അച്ഛനും അമ്മയും മരിച്ചതിനെ തുടർന്ന് സഹോദരന്റെ സംരക്ഷണത്തിൽ ജീവിച്ചിരുന്ന ബുദ്ധിവൈകല്യമുള്ള യുവതിക്ക് നേരെയാണ് കോൺഗ്രസിന്റെ പ്രാദേശിക നേതാവ് ലൈംഗികാതിക്രമം നടത്തിയത്. സഹോദരന്റെ ഭാര്യ പുറത്ത് പോയെ സമയത്താണ് സുരേഷ് വീട്ടിൽ കയറി യുവതിയോട് മോശമായി പെരുമാറിയത്. കൂടാതെ സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.

ALSO READ : അസഭ്യം പറഞ്ഞതിനെ വിലക്കി; കടയ്ക്കാവൂരിൽ പട്ടാപ്പകൽ ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടി; പ്രതികൾ അറസ്റ്റിൽ

സംഭവത്തെ തുടർന്ന് യുവതിയുടെ  സ്വഭാവത്തിൽ വന്ന മാറ്റം വന്നതോടെ സഹോദരന്റെ ഭാര്യ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ്   ലൈംഗികാതിക്രമം നടന്നതായി അറിഞ്ഞത്. കഴിഞ്ഞ ദിവസം വീട്ടുകാർ നൽകിയ പരാതിയിലാണ് സുരേഷിനെതിരെ പോലീസ് കേസെടുത്തത്. പെൺകുട്ടിയെ കുന്നംകുളം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. 

സംഭവത്തിൽ പോലീസ് കേസെടുത്തതറിഞ്ഞതോടെ മാസങ്ങളായി പ്രതി ഒളിവിലായിരുന്നു. ഇതോടെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്കോഡംഗങ്ങൾ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ രാകേഷ്, സിവിൽ പോലീസ് ഓഫീസർമാരായ എസ് ശരത്,ആശിഷ് ജോസഫ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News