Crime News: PTM ഒഴിവാക്കാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് 9ാം ക്ലാസുകാരന്
രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിലുള്ള കൂടിക്കാഴ്ച ഒഴിവാക്കാനാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
Lucknow: PTM മീറ്റിംഗ് ഒഴിവാക്കാനായി ആത്മഹത്യയ്ക്ക് ശ്രമിച്ച് 9ാം ക്ലാസ് വിദ്യാർത്ഥി. ലഖ്‌നൗവിലാണ് സംഭവം.
ആത്മഹത്യാ ശ്രമത്തെത്തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ റെയിൽവേ ട്രാക്കിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. റിപ്പോർട്ടുകൾ പ്രകാരം, ഗോമതി നഗർ എക്സ്റ്റൻഷനിൽ താമസിക്കുന്ന ആദിത്യ തിവാരി എന്ന വിദ്യാർത്ഥിയെയാണ് റെയിൽവേ ട്രാക്കിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിലുള്ള കൂടിക്കാഴ്ച ഒഴിവാക്കാനാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
Also Read: Shraddha Murder Case: കൊലയാളിയെ പരസ്യമായി തൂക്കിലേറ്റാന്‍ ആവശ്യപ്പെട്ട് ശിവസേന
വിദ്യാർത്ഥി പഠനത്തിൽ മിടുക്കനായിരുന്നുവെന്നും എന്നാല്‍, കഴിഞ്ഞ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞെന്നും ഇക്കാരണത്താലാണ് രക്ഷാകർതൃ-അധ്യാപക യോഗം വിളിച്ചതെന്നും സിഎംഎസ് പ്രൈവറ്റ് സ്കൂളിലെ പിപിആർഒ പറഞ്ഞു.
കുട്ടിയ്ക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ സാഹചര്യത്തില്‍ രക്ഷിതാക്കളെ വിളിപ്പിക്കാന്‍ ക്ലാസ് ടീച്ചര്‍ തീരുമാനിയ്ക്കുകയായിരുന്നു. എന്നാല്‍, ആദിത്യ ഈ യോഗത്തില്‍നിന്ന് പലതവണ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ ആദിത്യയുടെ മാതാപിതാക്കളെ അവരുടെ വീട്ടിൽ ചെന്ന് കാണുവാന്‍ ടീച്ചർ തീരുമാനിച്ചു. ഇത് ഭയന്നാണ് ആദിത്യ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത് എന്നാണ് സൂചന.
അധ്യാപികയ്ക്കായി എന്ന് തോന്നിപ്പിക്കുംവിധം വിദ്യാർത്ഥി എഴുതിയ ഒരു കുറിപ്പ് പോലീസ് കണ്ടെടുത്തു. “ബഹുമാനപ്പെട്ട മാഡം, ഞാൻ 9-സി ക്ലാസ്സിലെ ആദിത്യ തിവാരിയാണ്. ഞാൻ ചെയ്ത തെറ്റിന് ഞാൻ ക്ഷമ ചോദിക്കുന്നു, അത് അങ്ങേയറ്റം തെറ്റാണ്. മാഡം, ഇനിയൊരിക്കലും ഇത് ആവർത്തിക്കില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു,” കുറിപ്പിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...