കൊച്ചി: ലഹരിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത നടി പ്രയാഗ മാര്‍ട്ടിന്റെ മൊഴി വിശ്വാസത്തിലെടുത്ത് പോലീസ്. ഓം പ്രകാശിനെ അറിയില്ലെന്ന് പ്രയാഗ ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ സ്ഥിരീകരണമുണ്ടായത്. എന്നാല്‍ ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാൻ'; ഓം പ്രകാശിനെ അറിയില്ല, ആരാണെന്ന് മനസ്സിലാക്കിയത് ​ഗൂ​ഗിളിൽ നോക്കിയെന്ന് പ്രയാ​ഗ


ശ്രീനാഥ് ഭാസിയുടെയും ബിനു ജോസഫിന്റെയും സാമ്പത്തിക ഇടപാടുകളിലും പോലീസിന് സംശയമുണ്ടെന്നാണ്  റിപ്പോർട്ട്. ഇരുവരുടെയും മൊഴി വിശദമായി പരിശോധിക്കുമെന്നും രാസപരിശോധനയ്ക്ക് സാമ്പിള്‍ ശേഖരിക്കാന്‍ കോടതിയെ സമീപിക്കാൻ അന്വേഷണ സംഘം ആലോചിക്കുമെന്നും റിപ്പോർട്ടുണ്ട്.  മാത്രമല്ല ഓം പ്രകാശിനായി ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത ബോബി ഛലപതിയേയും അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്തേക്കും.


Also Read: ഒരു വർഷത്തിന് ശേഷം സൂര്യൻ ധനു രാശിയിലേക്ക്; ഇവർക്ക് ലഭിക്കും ഐശ്വര്യവും ഭാഗ്യവും ഒരുമിച്ച്!


ഇതിനിടയിൽ അന്വേഷണ സംഘം നടന്‍ ശ്രീനാഥ് ഭാസിയെ അഞ്ചുമണിക്കൂറും നടി പ്രയാഗ മാര്‍ട്ടിനെ രണ്ടു മണിക്കൂറിലേറെയും ചോദ്യം ചെയ്തിരുന്നു. സുഹൃത്ത് വഴിയാണ് ഹോട്ടലില്‍ എത്തിയതെന്നും ഓം പ്രകാശിനെ പരിചയമില്ലെന്നുമാണ് ഇരുവരും അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മറുപടി. കൊച്ചി എളമക്കര സ്വദേശി ബിനു ജോസഫ് ആണ് താരങ്ങളെ ഹോട്ടലില്‍ എത്തിച്ചതെന്നാണ് പോലീസ് നിഗമനം.


ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ രാഹലഹരിയുടെ അംശം കണ്ടെത്തുകയും. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങി ഇരുപതോളം പേര്‍ ഓം പ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നതായും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു താരങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.


Also Read: ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!


ഇന്നലെ ഉച്ചയോടെ ചോദ്യം ചെയ്യലിന് ഹാജരായ ശ്രീനാഥ് ഭാസി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. എന്നാൽ പോലീസിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞെന്നും. വാര്‍ത്ത വന്നതിന് ശേഷമാണ് താന്‍ ഓം പ്രകാശിനെ അറിയുന്നതെന്നും. ഒരു സ്ഥലത്ത് പോകുമ്പോള്‍ അവിടെ ക്രിമിനലുകളുണ്ടോയെന്ന് ചോദിച്ചിട്ട് പോകാന്‍ പറ്റില്ലല്ലോ, തന്റെ പേരില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ അറിയുന്നുണ്ട്.  അതിനെ കുറിച്ച് പോലീസ് ചോദിച്ചു. അതിനുള്ള ഉത്തരം നല്‍കിയിട്ടുമുണ്ട്. രക്തസാമ്പിളെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞാല്‍ തയ്യാറാകുമെന്നും ചോദ്യം ചെയ്യല്‍ കഴിഞ്ഞിറങ്ങിയ പ്രയാഗ മാധ്യമങ്ങളോട് പ്രതികരിച്ചു.


ഇതിനിടയിൽ കേസില്‍ കൂടുതല്‍ പേരെ ഇന്നും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ സന്ദര്‍ശനം നടത്തിയവരെയാണ് ഇന്ന് ചോദ്യം ചെയ്യുക. ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍ നടത്തുകയെന്നും റിപ്പോർട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്