POCSO Case: പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ; ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ഏഴര വർഷം തടവ്
Dr K Gireesh POCSO case: നാല് വകുപ്പുകളിലായി ലഭിച്ച 26 വര്‍ഷം തടവ് ശിക്ഷയുണ്ടെങ്കിലും ഇത് ഒരുമിച്ച് ഏഴ് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും
തിരുവനന്തപുരം: മാനസിക പ്രശ്നം കാരണം കൗണ്‍സിലിംഗിന് എത്തിയ പതിമൂന്ന്കാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ഏഴ് വര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. ഡോ. കെ. ഗിരീഷിനാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. മാനസിക പ്രശ്‌നങ്ങളുമായി കൗണ്‍സിലിങ്ങിനെത്തിയ 13 കാരനെ ഇയാൾ പലതവണയായി പീഡിപ്പിച്ചുവെന്നാണ് കേസ്. കേസിൽ ഇയാൾ കുറ്റക്കാരനന്നെന്ന് കോടതി ഇന്നലെയാണ് കണ്ടെത്തിയത്.
Also Read: പതിമൂന്ന്കാരനെ പല തവണ പീഡിപ്പിച്ചു; ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കുറ്റക്കാരൻ
നാല് വകുപ്പുകളിലായി ലഭിച്ച 26 വര്‍ഷം തടവ് ശിക്ഷയുണ്ടെങ്കിലും ഒരുമിച്ച് ഏഴ് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകുമെന്നാണ് റിപ്പോർട്ട്. പിഴയായി ഒന്നരലക്ഷം രൂപ അടച്ചില്ലെങ്കില്‍ നാലുവര്‍ഷം കൂടി ഇയാൾക്ക് തടവ് അനുഭവിക്കേണ്ടി വരും. പിഴത്തുക ഇരയ്ക്ക് കൈമാറണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി മാനസിക വൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ചു, ഒന്നിലേറെ തവണ പീഡിപ്പിച്ചു, പോക്‌സോ കുറ്റം ആവര്‍ത്തിച്ചു, മാനസികാസ്ഥമുള്ള കുട്ടിയെ പീഡനത്തിനിരയാക്കി തുടങ്ങിയ കുറ്റങ്ങളിലാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്. ഇത് മൂന്നും കൂടി ഒറ്റത്തവണയായി അനുഭവിച്ചാല്‍ മതി. മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാളെ പോക്‌സോ കേസില്‍ ഇതേ കോടതി ഒരുവര്‍ഷം മുമ്പ് ആറുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും ഇയാൾ ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാളെ ഇന്നലെ റിമാന്‍ഡ് ചെയ്തു. ശിക്ഷ വിധിച്ചത് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദര്‍ശനാണ്.
Also Read: റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത; ഇനി ഈ സൗകര്യം കൂടി ലഭ്യമാകും
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിൽ തൻ്റെ വീടിനോട് ചേര്‍ന്ന് നടത്തുന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ കൗൺസിലിംഗിനായി എത്തിയപ്പോഴാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമാകുകയും ശേഷം നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ മനോരോഗം വര്‍ധിക്കുകയും തുടർന്ന് പ്രതി കുട്ടിയെ മറ്റ് ഡോക്ടർമാരെ കാണിക്കാൻ പറയുകയുമായിരുന്നു. കൂടാതെ പീഡനം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തുകയുമുണ്ടായി.
വീട്ടുകാർ കുട്ടിയെ മറ്റ് പല മനോരോഗ വിദഗ്ധരെ കാണിച്ചിട്ടും ഒരു കുറവും ഉണ്ടാകാത്തതിനെ തുടർന്ന് 2019 ൽ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രി സൈക്കാട്രി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു. 2019 ജനുവരി മുപ്പതിന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി രണ്ട് വർഷം മുമ്പ് തന്നെ പീഡിപ്പിച്ച വിവരം കുട്ടി പറയുന്നത്. മാത്രമല്ല പ്രതി കുട്ടിക്ക് ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് കൊടുക്കുമായിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്ന് മെഡിക്കൽ കോളജ് അധികൃതർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോർട്ട് പോലീസ് കേസെടുക്കുകയായിരുന്നു. ആദ്യം എടുത്ത കേസിൽ ജാമ്യത്തിൽ നിൽക്കവെയാണ് ഈ കേസിൽ ഇയാൾ അറസ്റ്റിലാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...