Ration Shop:റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത; ഇനി ഈ സൗകര്യം കൂടി ലഭ്യമാകും

Ration Card: സംസ്ഥാനത്തെ റേഷൻ കടകളിൽ പുതിയ സൗകര്യങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്ത് എൽപിജി സിലിണ്ടറുകൾ വിൽക്കാൻ ന്യായവില കടകൾക്ക് തമിഴ്‌നാട് സിവിൽ സപ്ലൈസ് സർവീസ് ലൈസൻസ് നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.

Written by - Ajitha Kumari | Last Updated : Apr 27, 2023, 01:29 PM IST
  • റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത
  • റേഷൻ കടയിൽ നിന്നും ലഭിക്കും ഇനി ഈ സൗകര്യം കൂടി
  • റേഷൻ കടകളിൽ പുതിയ സൗകര്യങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്‌നാട് സർക്കാർ
Ration Shop:റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത; ഇനി ഈ സൗകര്യം കൂടി ലഭ്യമാകും

LPG Gas Price: വിവിധ സംസ്ഥാന സർക്കാരുകൾ റേഷൻ കാർഡ് ഉടമകൾക്കായി പുതിയ സൗകര്യങ്ങൾ ആരംഭിച്ചിരിക്കുകയാണ്. യുപിയിൽ യോഗി ആദിത്യനാഥ് സർക്കാർ അന്ത്യോദയ കാർഡ് ഉടമകൾക്ക് ആയുഷ്മാൻ കാർഡ് നിർബന്ധമാക്കിയിരുന്നു. ഇപ്പോഴിതാ തമിഴ്നാട് സർക്കാർ സംസ്ഥാനത്തെ റേഷൻ കടകളിൽ പുതിയ സൗകര്യങ്ങൾ ഒരുക്കാനുള്ള ഒരുക്കത്തിലാണ്. സംസ്ഥാനത്ത് എൽപിജി സിലിണ്ടറുകൾ വിൽക്കാൻ ന്യായവില കടകൾക്ക് തമിഴ്‌നാട് സിവിൽ സപ്ലൈസ് സർവീസ് ലൈസൻസ് നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.

Also Read: Ration Card: കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം റേഷൻ കാർഡ് ഉടമകൾക്ക് ആശ്വാസം, പുതിയ നിയമം രാജ്യത്തുടനീളം

നിലവിൽ സർക്കാർ നടത്തുന്ന ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ (OMC) 5 കിലോയും 10 കിലോയും ഫ്രീ ട്രേഡ് ലൈസൻസ് (FTL) എൽപിജി സിലിണ്ടറുകൾ തമിഴ്‌നാട്ടിലെ തമിഴ്‌നാട് അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ (TUC) ഉൾപ്പെടെയുള്ള സൂപ്പർ മാർക്കറ്റുകൾ വഴി വിൽക്കുന്നു.  തമിഴ്‌നാട്ടിൽ 35000 ന്യായവില കടകളുണ്ട്. ഈ ശൃംഖല വിദൂര പ്രദേശങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളം വ്യാപിച്ചുകിടക്കുന്നുണ്ട്.

Also Read: Traffic Rule Update: ഇരുചക്രവാഹന യാത്രികർ സൂക്ഷിക്കുക! പുതിയ നിയമമനുസരിച്ച് ഹെൽമെറ്റ് ധരിച്ചാലും പിഴ ഈടാക്കും, അറിയാം..

 

തമിഴ്‌നാട് സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്‌ണൻ പറയുന്നത് ഇതിനായി ഓയിൽ മാർക്കറ്റിംഗ് കമ്പനി പ്രതിനിധികളുമായുള്ള ചർച്ച പ്രാരംഭ ഘട്ടത്തിലാണെന്നാണ്. ഇത് പൂർത്തിയായാൽ കൂടുതൽ സിലിണ്ടറുകൾ സംസ്ഥാനത്തുടനീളം വിൽക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.  ഇതിലൂടെ എണ്ണക്കമ്പനികളുടെ നിലവിലുള്ള ഉപഭോക്താക്കൾക്ക് സംസ്ഥാനത്തെ വിദൂര പ്രദേശങ്ങളിലെ ന്യായവില കടകളിൽ നിന്ന് സിലിണ്ടറുകൾ വാങ്ങാമെന്നും അദ്ദേഹം പറഞ്ഞു.

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 

 

5000 ന്യായവില കടകൾക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കാൻ വകുപ്പ് കഠിനാധ്വാനം ചെയ്തതായി സിവിൽ സപ്ലൈസ് സെക്രട്ടറി പറഞ്ഞു. കൂടുതൽ ഔട്ട്‌ലെറ്റുകൾക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. ഉപഭോക്താക്കൾക്കും ജീവനക്കാർക്കും കുടിവെള്ളം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് ന്യായവില കടകൾ ഇപ്പോൾ നവീകരിച്ചിരിക്കുന്നത്. തൊഴിലാളികൾക്ക് സോഫ്റ്റ് സ്‌കിൽ പരിശീലനവും നൽകുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News