നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ നില ഗുരുതരം
നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ നില ഗുരുതരം. വിദ്യാർത്ഥിനി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
കോഴിക്കോട്: നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ നില ഗുരുതരം. വിദ്യാർത്ഥിനി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. വിദ്യാർത്ഥിനിയുടെ ദേഹമാസകലം വെട്ടേറ്റിട്ടുണ്ട് ഒപ്പം ആന്തരിക രക്തസ്രാവവുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ശസ്ത്രക്രിയകൾ ചെയ്യുമെന്ന് ഡോക്ടർമാർ അറിയിച്ചു.
Also Read: വീട്ടമ്മയുടെ മരണം കൊലപാതകം; ഭർത്താവിനേയും മകനേയും പോലീസ് ചോദ്യം ചെയ്യുന്നു
ഇതിനിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രതിയായ റഫ്നാസിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. കോഴിക്കോട് നാദാപുരത്ത് ബിരുദ വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹ്യക്ക് ശ്രമിക്കുകയായിരുന്നു.
Also Read: കോഴിക്കോട് മോഡലിൽ കൊച്ചിയിലെ പെട്രോൾ പമ്പിലും കവർച്ച; 1,30,000 രൂപയും ഫോണും കവർന്നു
പ്രണയ നൈരാശ്യം കാരണമാണ് പെണ്‍കുട്ടിയെ വെട്ടിയതെന്നാണ് യുവാവിന്റെ മൊഴി. കോളജ് വിട്ട് വരും വഴി കുറ്റ്യാടി മൊകേരി സ്വദേശി റഫ്‍നാസ് എന്ന 22 കാരന്‍ നഹീമയ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബൈക്കില്‍ കാത്തിരുന്ന റഫ്‍നാസും നഹീമയുമായി റോഡില്‍ വച്ച് വാക്കേറ്റമുണ്ടായതിനെ തുടർന്ന് ഇയാള്‍ കൈയില്‍ കരുതിയ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയുമായിരുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നഹീമയുടെ കഴുത്തിനും തലയ്ക്കും വെട്ടേറ്റിട്ടുണ്ട്. നഹീമയും റഫ‍്നാസും പ്ളസ്ടുവിന് ഒരുമിച്ച് പഠിച്ചവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...