Robbery: കോഴിക്കോട് മോഡലിൽ കൊച്ചിയിലെ പെട്രോൾ പമ്പിലും കവർച്ച; 1,30,000 രൂപയും ഫോണും കവർന്നു

Robbery: കോഴിക്കോട് കോട്ടൂളിയിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതൻ കവർച്ച നടത്തിയതിന് പിന്നാലെയാണ് കൊച്ചിയിലെ കവർച്ചയും

Written by - Zee Malayalam News Desk | Last Updated : Jun 9, 2022, 12:20 PM IST
  • ചെറായി ദേവസ്വംനടയിലെ രംഭാ ഓട്ടോ ഫ്യുവൽസിലാണ് കവർച്ച നടന്നത്
  • എറണാകുളം കോമ്പാറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പമ്പിലാണ് കവർച്ച നടന്നത്
  • പമ്പിന്റെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്
  • സംഭവത്തിൽ മുനമ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Robbery: കോഴിക്കോട് മോഡലിൽ കൊച്ചിയിലെ പെട്രോൾ പമ്പിലും കവർച്ച; 1,30,000 രൂപയും ഫോണും കവർന്നു

കൊച്ചി: കൊച്ചിയിൽ പെട്രോൾ പമ്പിൽ കവർച്ച നടത്തി 1,30,000 രൂപയും മൊബൈൽ ഫോണും കവർന്നു. ചെറായി ദേവസ്വംനടയിലെ രംഭാ ഓട്ടോ ഫ്യുവൽസിലാണ് കവർച്ച നടന്നത്. എറണാകുളം കോമ്പാറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പമ്പിലാണ് കവർച്ച നടന്നത്. പമ്പിന്റെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഇന്നലത്തെ കളക്ഷൻ പൈസയായ 1,30,000 രൂപയും മൊബൈൽ ഫോണുമായിരുന്നു പമ്പിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ മുനമ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

കോഴിക്കോട് കോട്ടൂളിയിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതൻ കവർച്ച നടത്തിയതിന് പിന്നാലെയാണ് കൊച്ചിയിലെ കവർച്ചയും. കോഴിക്കോട് പെട്രോൾ പമ്പിലെ സുരക്ഷാ ജീവനക്കാരൻ മുഹമ്മദ് റാഫിക്ക് അജ്ഞാതന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  മോഷ്ടാവ് കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയതെന്നും ഇയാളും ജീവനക്കാരനും തമ്മിൽ മൽപ്പിടുത്തം ഉണ്ടായെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പോലീസ് പറയുന്നു.

ALSO READ: Robbery In Petrol Pump: കോഴിക്കോട്ട് പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച

കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച മോഷ്ടാവ് പെട്രോൾ പമ്പിലെ ഓഫീസിലേക്ക് കയറുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ജീവനക്കാരനും ഇയാളും തമ്മിൽ മൽപ്പിടുത്തമുണ്ടാകുന്നതും സുരക്ഷാ ജീവനക്കാരനെ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഒടുവിൽ ജീവനക്കാരന്‍റെ കൈ തുണി കൊണ്ട് കെട്ടിയിട്ട് ഇയാൾ ഓഫീസാകെ പരിശോധിക്കുകയാണ്. ഇതിന് ശേഷം പമ്പിൽ സൂക്ഷിച്ചിരുന്ന പണവും എടുത്ത് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇവിടെ നിന്ന് 50,000 രൂപ കവർച്ച ചെയ്തതായാണ് പ്രാഥമിക നിഗമനം. കൃത്യം നടത്താൻ വന്ന സംഘത്തിൽ എത്ര പേരുണ്ടെന്ന വിവരം പോലീസ് വ്യക്തമാക്കിയിട്ടില്ല. പുലർച്ചെ 1:45 നാണ് കവർച്ച നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മുളക് പൊടി വിതറിയശേഷമാണ് ആക്രമണം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News