തിരുവനന്തപുരം: യുവാക്കൾ സംഘം ചേർന്ന്  വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. കാഴ്ചശേഷി കുറവുള്ള ഭാര്യയെ മർദ്ദിച്ചതായും പരാതിയുണ്ട്. വർക്കല താഴെവെട്ടൂർ ആശാൻ മൂക്കിൽ പുന്നവിള വീട്ടിൽ അൻസാർ ( 47), ഹസീന (43 ) എന്നിവർക്ക് നേരെയാണ് രാത്രി 12 മണിയോടെ യുവാക്കളുടെ ആക്രമണം ഉണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അൻസാറും ഭാര്യയും ബന്ധുവീട്ടിൽ പോയി മടങ്ങി വന്നപ്പോൾ ഇവരുടെ മകൻ അൻസലിനെ അന്വേഷിച്ച്  ഒരു സംഘം യുവാക്കൾ വീട്ടിലെത്തി. വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകളും സ്കൂട്ടിയും യുവാക്കൾ ചവിട്ടി മറിച്ചിടുകയും കാറിന്റെ പിൻഭാഗത്തെ ചില്ലുകൾ അടിച്ചുടയ്ക്കുകയും ചെയ്തു. ഹാളിൽ കിടന്നിരുന്ന പ്ലാസ്റ്റിക് കസേരകളും മേശയും തല്ലി തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതിയിൽ പറയുന്നു. 


ALSO READ: വൃദ്ധയെ കൊല്ലാൻ ശ്രമിച്ചു; രണ്ടര പവനും 30,000 രൂപയും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ


സംഘത്തിൽ ഉണ്ടായിരുന്ന ലിട്ടു എന്ന് വിളിക്കുന്ന ഷെമീർ അസഭ്യം വിളിച്ചുകൊണ്ട് വടിവാൾ കൊണ്ട് അൻസാറിന്റെ തലയ്ക്ക് നേരെ വെട്ടിയെങ്കിലും ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ വെട്ടേൽക്കാതെ രക്ഷപ്പെട്ടു. ഇയാളുടെ മുതുകിലും ഇടത് കൈയ്യിലും തോളിനും പരിക്കേറ്റു. കൂടെ ഉണ്ടായിരുന്ന യുവാക്കൾ കല്ല് കൊണ്ട് മർദ്ദിച്ചതായും അൻസാർ പോലീസിന് മൊഴി നൽകി. തടയാൻ ശ്രമിച്ച ഭാര്യ ഹസീനയെ നിലത്തിട്ട് ചവിട്ടി. മകനെ കൊന്ന് കളയുമെന്ന് ഭീഷണി മുഴക്കിയ ശേഷം സംഘം സ്ഥലം വിട്ടു. അൻസാറും ഹസീനയും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 


പരാതിയിന്മേൽ വെട്ടൂർ സ്വദേശികളായ ഷെമീർ, സുൽത്താൻ, അൽ അമീൻ, ഖലീഫ എന്നിവരടങ്ങുന്ന അഞ്ച് പേർക്കെതിരെ വർക്കല പോലീസ് കേസ് എടുത്തു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയെന്നും പോലീസ് പറഞ്ഞു. അൻസലിന്റെ ബന്ധുവീട്ടിൽ ഷെമീർ വാടിവാളുമായി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.