കോഴിക്കോട്: എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി റിപ്പോർട്ട്. അദ്ദേഹത്തിൻറെ കൊട്ടാരം റോഡിലുള്ള വീട്ടിലാണ് മോഷണം നടന്നത്. 26 പവനോളം സ്വര്‍ണം മോഷണം പോയതായിട്ടാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബെം​ഗളൂരു ഹൈഡ്രോ കഞ്ചാവ് കേസ് മുഖ്യപ്രതി പിടിയിൽ!


എം ടിയുടെ കോഴിക്കോട് കൊട്ടാരം റോഡിലുള്ള വീട്ടിലായിരുന്നു മോഷണം. സംഭവത്തിൽ എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്. മോഷണം നടന്നത് സെപ്റ്റംബർ 22 നും 30 നും ഇടയിൽ ആയിരിക്കാമെന്നാണ് സംശയം. സ്വർണം ബാങ്ക് ലോക്കറിലാണെന്നാണ് കുടുംബം ആദ്യം വിചാരിച്ചത്. എന്നാൽ പരിശോധനയിൽ വീട്ടിലും ലോക്കറിലും ആഭരണങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്വർണം മോഷണം പോയെന്ന് വീട്ടുകാർക്ക് മനസിലായത്. 


Also Read: ശുക്ര ശനി സംഗമത്തിലൂടെ നവപഞ്ചമ രാജയോഗം; ഇവർക്ക് ലഭിക്കും കൈ നിറയെ പണം!


മൂന്ന് മാല, വള, കമ്മൽ, ഡയമണ്ട് കമ്മൽ ലോക്കറ്റ്, മരതകം പതിച്ച ലോക്കറ്റ് എന്നിവയാണ്  മോഷണം പോയത്. നിലവിൽ കേസ് അന്വേഷിച്ചു വരികയാണെന്നും സിസിടിവി ഉൾപ്പെടെ പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.