Kollam Vijitha Suicide: പരവൂർ സ്വദേശിനി വിജിതയുടെ മരണവും ഭർത്താവിന്റെ പീഡനം മൂലമെന്ന് പരാതി
വിജിത മൂന്നു ദിവസം മുൻപാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
കൊല്ലം: പരവൂർ സ്വദേശിനി വിജിതയുടെ മരണവും ഭർത്താവിന്റെ പീഡനം മൂലമെന്ന് പരാതി. വിജിത മൂന്നു ദിവസം മുൻപാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
തന്റെ ഭർത്താവായ രതീഷിൽ നിന്ന് പീഡനമുണ്ടെന്ന പരാതി നിലനിൽക്കെയാണ് വിജിതയുടെ മരണം (Suicide). അതും ഒരു മാസം മുൻപ് ഗൃഹപ്രവേശം നടത്തിയ വീട്ടിലെ കുളിമുറിയിലും. കുളിമുറിയുടെ കതക് വിജിത അകത്തു നിന്നും കുറ്റിയിട്ടിരുന്നു. കുളിമുറിയുടെ കതക് ഗ്യാസ് സിലിണ്ടർ കൊണ്ട് തകർത്ത് വിജിതയെ പുറത്തെടുത്തത് വിജിത തന്നെയാണ്.
വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിക്കുന്നത് രതീഷിന്റെ പീഡനമാണ് ഈ ആത്മഹത്യയ്ക്ക് (Suicide) കാരണം എന്നാണ്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. വിജിതയും രതീഷും വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് വർഷമായി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇവര്ക്ക് രണ്ട് മക്കളുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...