കോട്ടയം: പൊതുപ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ ബാബുജിയുടെ വീട്​ ​കൈയേറിയതിന് എതിരെ പ്രതിക്ഷേധം ശക്തമാകുന്നു. സ്വകാര്യ ആശുപത്രിക്കായി വാടകയ്ക്ക് കൊടുത്ത സ്വന്തം കെട്ടിടത്തിൽ നിന്ന് പുറത്താക്കപ്പെട്ട അവസ്ഥയിലാണ് ബാബുജിയും കുടുംബവും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് അടക്കം പരാതി നൽകിയെങ്കിലും നടപടി എടുക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം ആരാഭിച്ചത് മൂന്നുവർഷത്തേക്കാണ് ഒരു സ്വകാര്യ ആശുപത്രിയ്ക്കായി ബാബുജി സ്വന്തം വീടിന്റെ രണ്ട് മുറി ഒഴികയുള്ള ഭാഗം വാടകയ്ക്ക് നൽകിയത്. എന്നാൽ കുറച്ച് ദിവസങ്ങൾ ബാബുജിയും കുടുംബവും ഒരു യാത്ര പോയിരുന്നു. 

Read Also: മത്സ്യത്തൊഴിലാളികളുടെ സമരം തുടരുന്നു; വിഴിഞ്ഞം തുറമുഖ കവാടം ഇന്നും ഉപരോധിക്കും


യാത്ര കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് ഇവർ താമസിച്ചിരുന്ന മുറികൾ കൂടി ആശുപത്രി അധികൃതർ കൈയ്യേറിയതെന്നും മുറികളിൽ ഉണ്ടായിരുന്ന വില പിടിപ്പുള്ള രേഖകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയതെന്നും ബാബുജി പറയുന്നു. കരാർ കഴിഞ്ഞിട്ടും വീട് ആശുപത്രി അധികൃതർ തിരിച്ചു നൽകുന്നില്ല എന്നാണ് ബാബുജിയുടെ പരാതി


ഇത് ചൂണ്ടി കാട്ടി ബാബുജി പോലീസിൽ പരാതി നൽകിയിരുന്നു. എങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇതോടെ പരിസ്ഥിതി പ്രവർത്തകർ ഉൾപ്പടെ ചേർന്ന്  ആശുപത്രിക്ക് മുൻപിൽ അനിശ്ചിതകാല സമരം ആരംഭക്കുകയായിരുന്നു. കേരളത്തിലെ പരിസ്ഥിതി സമരങ്ങളിൽ സജീവ സാനിത്യമാണ് ബാബുജി, നിരവധി ആളുകളാണ് ബാബുജിയുടെ സമരത്തിന് പിന്തുണ  പ്രഖ്യാപിച്ച് എത്തുന്നത്. നീതി ലഭിക്കും വരെ സമരം ശക്തമായി തുടർന്നാൻ ആണ് ഇവരുടെ തീരുമാനം.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.