കരാറുകാരന്റെ കൃത്രിമം ചൂണ്ടിക്കാട്ടി; പൊതുമരാമത്ത് ഓവർസീയറെ കരാറുകാരൻ മർദ്ധിച്ചതായി പരാതി
Attingal: നിരവധി തവണ കരാറുകാരനോട് ജോലിയിൽ കൃത്രിമം കാണിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും അയാൾ അതു തുടരുകയായിരുന്നു.
തിരുവനന്തപുരം: ആറ്റിങ്ങൽ നഗരസഭ പൊതുമരാമത്ത് വിഭാഗം ഓവർസീയർ ശ്രീജിത്തിനെ കരാറുകാരൻ മർദ്ദിച്ചു. ഗവ. ടൗൺ യുപി സ്കൂളിലെ പാചക പുരയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനിടെയാണ് കോൺട്രാക്ടർ അജിത് ശ്രീജിത്തിനെ മർദ്ദിച്ചത്. പണിക്ക് ഉപയോഗിച്ചിരുന്ന കോൺക്ട്രീറ്റ് മിശ്രിതത്തിന്റെ പോരായ്മ ഓവർസിയർ ശ്രീജിത്ത് ചോദ്യം ചെയ്തതാണ് കരാറുകാരനെ പ്രകോപിപ്പിച്ചത് എന്നാണ് നഗരസഭ പറയുന്നത്.
നിരവധി തവണ കരാറുകാരനോട് ജോലിയിൽ കൃത്രിമം കാണിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും അയാൾ അതു തുടരുകയായിരുന്നു. തുടർന്ന് ശ്രീജിത്ത് മിക്സറിന്റെ സ്വിച്ച് ഓഫ് ആക്കി. കരാറുകാരൻ ശ്രീജിത്തിനെ പിടിച്ചു തള്ളി മർദ്ദിച്ചു എന്നാണ് ആരോപണം. പരിക്കേറ്റ ശ്രീജിത്ത് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നഗരസഭ ജീവനക്കാർ പ്രതിഷേധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.