Rape: പൂജ കഴിഞ്ഞാല്‍ നോട്ടുമഴ പെയ്യുമെന്ന് വിശ്വസിപ്പിച്ചു; യുവതിയെ നഗ്നയാക്കി പീഡിപ്പിച്ചതായി പരാതി
Wmen Raped in Rajkot: . സ്ഥലത്തെത്തിയപ്പോള്‍ ഒരു യുവതി തേങ്ങയുടെ മുകളിലിരിക്കുന്ന കാഴ്ചയാണ് പരാതിക്കാരി കണ്ടത്.
രാജ്‌കോട്ട്: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ 25-കാരി പീഡനത്തിനിരയായതായി പരാതി. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിനിയാണ് പരാതി നൽകിയത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സാഗര്‍ ബഗ്ഥാരിയ എന്നയാളാണ് യുവതിയെ പീഡിപ്പിച്ചത്. മന്ത്രവാദിയാണെന്നും അതിമാനുഷിക ശക്തികളും തനിക്കുണ്ടെന്നായിരുന്നു ബഗ്ഥാരി അവകാശപ്പെട്ടിരുന്നത്. സുഹൃത്തായ ഫൈസല്‍ പര്‍മാര്‍ എന്നയാളാണ് കാറ്ററിങ് ബിസിനസ് നടത്തുന്ന 25-കാരിക്ക് ഇയാളെ പരിചയപ്പെടുത്തിയത്. ഫൈസലും കാറ്ററിങ് ബിസിനസുകാരനാണ്.
ഇയാള്‍ക്കൊപ്പം ഡിസംബര്‍ ഒന്‍പതിന് മെസ്വാന്‍ ഗ്രാമത്തില്‍ ബഗ്ഥാരിയെ കാണാനായി പോയത്. ആദ്യം ഈ കാര്യങ്ങളൊന്നും യുവതി വിശ്വസിച്ചിരുന്നില്ലെങ്കിലും നേരിട്ട് കണ്ടാൽ മനസ്സിലാകുമെന്ന യുവാവിന്റെ വാക്കിനാലാണ് യുവതി അവിടെയെത്തുന്നത്. സ്ഥലത്തെത്തിയപ്പോള്‍ ഒരു യുവതി തേങ്ങയുടെ മുകളിലിരിക്കുന്ന കാഴ്ചയാണ് പരാതിക്കാരി കണ്ടത്. തൊട്ടുപിന്നാലെ മന്ത്രവാദിയെന്ന് അവകാശപ്പെടുന്നയാളുടെ സഹായികളെത്തി ഈ യുവതിയോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു.
ALSO READ: ലിറ്ററിന് 2000 വരെ; വാടക വീട്ടിൽ ലിറ്ററ് കണക്കിന് വ്യാജ വാറ്റ്, എക്സൈസ് റെയ്ഡ്
ഈ യുവതിയെ ഉപയോഗിച്ച് പൂജ നടത്താന്‍ മന്ത്രവാദിക്ക് താത്പര്യമില്ലെന്ന് പറഞ്ഞാണ് ഇവരെ എഴുന്നേല്‍പ്പിച്ചത്. തുടര്‍ന്ന് പരാതിക്കാരിയെ വിളിച്ച് തേങ്ങയുടെ മുകളിലിരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഒരുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകായിരുന്നു. പൂജയുടെ ഭാഗമായി സ്വകാര്യഭാഗങ്ങളുടെ അളവ് എടുക്കണമെന്ന് പറഞ്ഞ് വിവസ്ത്രയാക്കി തന്നെ പീഡിപ്പിക്കയായിരുന്നുവെന്ന് യുവതി പറയുന്നു. സംഭവത്തിന് പിന്നാലെ പൂജ കഴിഞ്ഞിട്ടില്ലെന്നും
പകുതിഭാഗം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്നും അതിനാല്‍ വീണ്ടും വരണമെന്നും നിർദ്ദേശിച്ചാണ് യുവതി അവിടെ നിന്നും പറഞ്ഞയച്ചത്. പൂജകള്‍ പൂര്‍ത്തിയായാല്‍ ആകാശത്തുനിന്ന് നോട്ടുമഴ പെയ്യുന്നത് കാണാമെന്നും പ്രതി പറഞ്ഞു. തുടര്‍ന്ന് ഡിസംബര്‍ 14-ന് പ്രതി വീണ്ടും പരാതിക്കാരിയെ വിളിച്ചു. എന്നാല്‍, വീണ്ടും പീഡനത്തിനിരയാകുമെന്ന് ഭയന്ന യുവതി ഇതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.