ഇടുക്കി: കർണാടകയിൽ കോൺഗ്രസിന്റെ മിന്നും വിജയം ആഘോഷിക്കുന്നതിനിടെ ഇടുക്കിയിൽ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ മരിച്ചു.മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ ആഹ്‌ളാദപ്രകടനത്തിനിടെയാണ് പ്രവർത്തകൻ കുഴഞ്ഞു വീണത്.


കറുപ്പുപാലം പ്രഭു ഭവനത്തില്‍ പരേതനായ ശിവന്റെ മകന്‍ എസ്.ഡി. സെല്‍വകുമാറാ(49)ണ് മരിച്ചത്.വിജയം ആഘോഷിക്കുന്നതിനായി പടക്കം വാങ്ങിക്കാൻ കടയിൽ കയറിയപ്പോൾ സെൽവകുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. കൂടെയുള്ളവർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...