ലഖ്‌നൗ : ഉത്തർപ്രദേശിലെ കൊറോണ മാതാ ക്ഷേത്രം അധികൃതർ പൊളിച്ചു. പൊലീസിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും നേതൃത്വത്തിലാണ് ക്ഷേത്രം പൊളിച്ചു മാറ്റിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ പ്രതാപ്ഗഡ് ജൂഹി ശുക്ലപുർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് ഈ ക്ഷേത്രം പൊളിച്ചു മാറ്റിയത്. കൊറോണ (Covid19) വൈറസുമായി ബന്ധപ്പെട്ട് ഗ്രാമവാസികൾക്കിടയിൽ കടുത്ത അന്ധ വിശ്വാസം വളർന്നു വരികയായിരുന്നു.  ഇതിനെ നിരുത്സാഹപ്പെടുത്തുന്നതിനായാണ് ഈ നടപടിയെടുത്തതെന്ന്  അധികൃതർ വിശദീകരിച്ചിട്ടുണ്ട്


Also Read: Delhi unlock 3: നാളെ മുതൽ ഡൽഹിയിൽ സലൂണുകളും പ്രതിവാര മാർക്കറ്റുകളും തുറന്നേക്കാം 


ഗ്രാമത്തിൽ കോറോണയുടെ പേരിൽ ക്ഷേത്രം പണിതത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്.  കൊറോണ മാതയുടെ (Corona Temple) അനുഗ്രഹം ഉണ്ടെങ്കിൽ ഗ്രാമത്തിൽ മഹാമാരിയുടെ നിഴൽ പോലും വീഴില്ലെന്ന് ഗ്രാമവാസികൾ വിശ്വസിച്ചിരുന്നു.  ഈ ക്ഷേത്രം നിർമ്മിക്കാൻ ഗ്രാമവാസികൾ നിന്നു തന്നെയാണ് സംഭാവന പിരിച്ചതും അതുകൊണ്ടാണ് ഒരു ചെറിയ ക്ഷേത്രം നിർമ്മിച്ച് വിഗ്രഹം പ്രതിഷ്ഠിച്ചതും.


ക്ഷത്രം പണിതത്തിന് ശേഷം ദിവസം തോറും നൂറുകണക്കിന ആളുകളാണ് കൊറോണ മാതയുടെ അനുഗ്രഹം തേടിയെത്തിയത്.  അവരെല്ലാം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് എത്തിയിരുന്നതെന്നാണ് റിപ്പോർട്ട്. മാത്രമല്ല ക്ഷേത്രത്തിലെ കൊറോണ മാതയുടെ പ്രതിഷ്ഠയും മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. 


Also Read: Covid Third Wave In Children: കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ തീവ്രമാകാൻ സാധ്യതയില്ലെന്ന് പഠനം


ഗ്രാമത്തിലെ നാഗേഷ് കുമാർ ശ്രീവാസ്തവ എന്നയാൾ പൊലീസ് സ്റ്റേഷനിൽ നൽകിയ അപേക്ഷയെ തുടർന്നാണ് ക്ഷേത്രം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതെന്നാണ് പ്രയാഗ് രാജ് ഐജി കെ.പി.സിംഗ് പറഞ്ഞു.  ഗാസിയബാദിൽ നിന്നും മടങ്ങിയെത്തിയ തന്‍റെ സഹോദരനാണ് കൊറോണ  മാതാ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് നാഗേഷ് കുമാർ പരാതിയിൽ പറഞ്ഞിരിക്കുന്നത്.  ഇയാൾ കുടുംബവുമായി ആലോചിക്കാതെയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും പരാതിയിലുണ്ട്.


ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രനിർമ്മാണം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഐജി വ്യക്തമാക്കിയിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക