Covid Third Wave In Children: കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ തീവ്രമാകാൻ സാധ്യതയില്ലെന്ന് പഠനം

കോവിഡ് ബാധിച്ച മിക്കവാറും കുട്ടികളിൽ രോഗം ലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jun 13, 2021, 07:51 AM IST
  • കോവിഡ് രോ​ഗ​ബാ​ധി​ത​രാ​യ ഒരു ല​ക്ഷം കു​ട്ടി​ക​ളി​​ല്‍ 500 പേ​രെ മാ​ത്ര​മാണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി​വ​ന്നു​ള്ളൂ​.
  • കോവിഡ് ബാധിച്ച് ചികിത്സക്കെത്തിയ കുട്ടികളിൽ ര​ണ്ടു ശ​ത​മാ​നം മാ​ത്ര​മാ​ണ്​ മ​ര​ണ​മ​ട​ഞ്ഞ​ത്.
  • സ്വകാര്യ,പൊതുമേഖലകളിൽ നിന്നായി 10 ആശുപത്രികളിലെ വിവരങ്ങൾ ഇതിനായി എടുത്തു.
Covid Third Wave In Children: കോവിഡ് മൂന്നാം തരംഗം കുട്ടികളിൽ തീവ്രമാകാൻ സാധ്യതയില്ലെന്ന് പഠനം

New Delhi: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കാൻ സാധ്യതയില്ലെന്ന് പഠനം. ലാ​ന്‍​സെ​റ്റ്​ കോ​വി​ഡ്​ ക​മീ​ഷ​ന്‍ ഇ​ന്ത്യ ടാ​സ്​​ക്​ ​ഫോ​ഴ്​​സ്​ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​  പുതിയ വിവരങ്ങൾ. എല്ലായിടത്തും ഉള്ള വിധം മാത്രമായിരിക്കും രോഗ പടരുന്നത്.

കോവിഡ് ബാധിച്ച മിക്കവാറും കുട്ടികളിൽ രോഗം ലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിലായ 2600 കുട്ടികളിലാണ് ലാൻസെറ്റ് പഠനം നടത്തിയത്. സ്വകാര്യ,പൊതുമേഖലകളിൽ നിന്നായി 10 ആശുപത്രികളിലെ വിവരങ്ങൾ ഇതിനായി എടുത്തു. ആശുപത്രികളിൽ ചികിത്സക്കെത്തിയ കുട്ടികളിൽ വളരെ കുറച്ച് ശതമാനം പേരിൽ മാത്രമെ രോഗം മൂർച്ഛിച്ചിട്ടുള്ളു.

ALSO READ: Muttil Tree Felling: മരം മുറി കളക്ട റുടെ മുന്നറിയിപ്പ് അവഗണിച്ച്, കത്തിന് സ‍ർക്കാ‍ർ മറുപടി നൽകിയില്ല

കോവിഡ് രോ​ഗ​ബാ​ധി​ത​രാ​യ ഒരു ല​ക്ഷം കു​ട്ടി​ക​ളി​​ല്‍ 500 പേ​രെ മാ​ത്ര​മാണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി​വ​ന്നു​ള്ളൂ​. ഇ​തി​ല്‍ ര​ണ്ടു ശ​ത​മാ​നം മാ​ത്ര​മാ​ണ്​ മ​ര​ണ​മ​ട​ഞ്ഞ​ത്.സം​ഘാം​ഗ​മാ​യ ഓ​ള്‍ ഇ​ന്ത്യ ഇ​​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ലെ ഡോ​ക്​​ട​ര്‍ സു​ശീ​ല്‍ കെ. ​ക​ബ്ര വ്യ​ക്ത​മാ​ക്കു​ന്നു.

ALSO READ: മരംകൊള്ള അന്വേഷണ സംഘത്തിൽ അഴിച്ചുപണി; മാറ്റം പ്രതികൾക്ക് വേണ്ടിയെന്ന് ആരോപണം

ആ​സ്​​ത​മ, പൊ​ണ്ണ​ത്ത​ടി, മ​റ്റ്​ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ത​ക​രാ​ര്‍ എ​ന്നി​വ​യു​ള്ള കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്നും സം​ഘം മു​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ന്നു.പ്രാ​യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്‌​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ കാ​ഠി​ന്യം വ​ര്‍​ധി​ക്കു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News